തെക്കുംകര പനങ്ങാട്ടുകരയിൽ വീടിന്റെ സൺഷെയ്ഡിൽ നിന്ന് വീണ് പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളി ചികിത്സയിലിരിക്കെ മരണപ്പെട്ടു. വരവൂർ വില്ലേജ് വരവൂർ ദേശം വടക്കൂട്ട് വീട്ടിൽ ശങ്കുവിന്റെ മകൻ രാമകൃഷ്ണൻ (65) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 14-ന് രാവിലെ പതിനൊന്ന് മണിയോടെ പനങ്ങാട്ടുകരയിലുള്ള പാർവ്വതി നിവാസിൽ രഞ്ജിത്തിന്റെ വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ സൺഷെയ്ഡിൽ നിന്ന് അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
വടക്കാഞ്ചേരി താളം തിയേറ്ററിൽ സിനിമ കാണാനെത്തിയ എങ്കക്കാട് സ്വദേശി തിയേറ്ററിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. എങ്കക്കാട് മാരാത്ത്കുന്ന് കേളോത്ത് പറമ്പിൽ കൃഷ്ണൻകുട്ടിയുടെ മകൻ മുരളീധരൻ (65) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ താളം തിയേറ്ററിലെ പ്രദർശനം കഴിഞ്ഞ് കാണികൾ പുറത്തിറങ്ങിയപ്പോൾ മുരളീധരൻ സീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് തിയേറ്റർ ജീവനക്കാരുടെയും ആളുകളുടെയും ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഒൻപതരയോടെ ആശുപത്രിയിലെത്തിച്ച മുരളീധരൻ …
തൃശ്ശൂർ സഹോദയ സ്കൂൾ അത്ലറ്റിക് മീറ്റിന് കുന്നംകുളത്ത് തുടക്കമായി . ❗കുന്നംകുളം ❗ കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ സ്കൂളിന്റെ ആഥിഥേയത്വത്തിൽ നടക്കുന്ന സഹോദയ അത്ലറ്റിക് മീറ്റ് കുന്നംകുളം സീനിയർ ഗ്രൗണ്ടിലാണ് നടക്കുന്നത്.ഇന്നുമുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മീറ്റ് 12ന് സമാപിക്കും. ജില്ലയിലെ 57 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 44 മത്സര ഇനങ്ങളിൽ 1500 ൽ പരം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സീനിയർ ഗ്രൗണ്ടിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ SSCT സെക്രട്ടറി ഷെമീം ബാവ പതാക ഉയർത്തിയതോടെ സഹോദയ മീറ്റിന് തുടക്കമായി. ഗുഡ് ഷെപ്പേർഡ് സ…
പനി ബാധിച്ച് പൂനയിൽ ചികിത്സയിലായിരുന്ന പോർക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പോർക്കുളം പയ്യൂർ വീട്ടിൽ ബിജുപീറ്റർ മകൻ മെൽവിൻ ബിജു (22 വയസ്സ് ) ആണ് ഇന്നലെ പൂനയിൽ വെച്ച് ചികിത്സയ്ക്കിടെ മരിച്ചത്. ടൂൾ & ഡൈ കോഴ്സ് പൂർത്തിയാക്കിയ ശേഷം പൂനയിലെ ഒരു കമ്പനിയിൽ കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും. സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് കുന്നംകുളം അടുപ്പൂട്ടി വി.നാഗൽ സഭ സെമിത്തേരിയിൽ. അമ്മ: മിനി ബിജു. 🔻🔻🔻🔻🔻🔻🔻🔻
ഫാ. ജോസ് അറങ്ങാശേരി അന്തരിച്ചു; സംസ്കാരം പൊങ്ങണംകാട് പള്ളിയിൽ തൃശൂർ അതിരൂപതാംഗമായ ഫാ. ജോസ് അറങ്ങാശേരി അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് മൂന്നിന് തൃശൂർ സെന്റ് ജോസഫ്സ് വൈദികമന്ദിരത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് അഞ്ചുമണിവരെ പൊതുദർശനവും നടക്കും. ശേഷം ഭൗതികശരീരം പൊങ്ങണംകാട് ഇടവകയിലെ സഹോദരൻ അറങ്ങാശേരി റപ്പായി ജോൺസന്റെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 9.30ന് ബിഷപ് മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് തുടക്കമാകും. തുടർന്ന് മൃതദേഹം പൊങ്ങണംകാട് ഇടവക ദേവാ…
⭕ ആലുങ്കൽ പാലം നിർമ്മാണം ; മെയിൻ സ്ലാബ് കോൺക്രീറ്റിംഗ് നാളെ ; സ്ഥലം സന്ദർശിച്ച് എ.സി. മൊയ്തീൻ എം.എൽ.എ⭕ ❗വേലൂർ :❗ വേലൂർ - എരുമപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലം നിർമ്മാണം നിർണ്ണായക ഘട്ടത്തിലേക്ക്. പാലത്തിന്റെ മെയിൻ സ്ലാബ് കോൺക്രീറ്റിംഗ് നാളെ (ചൊവ്വാഴ്ച) ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും ഒരുക്കങ്ങളും നേരിട്ട് വിലയിരുത്താൻ എ.സി. മൊയ്തീൻ എം.എൽ.എ ഇന്ന് നിർമ്മാണ സ്ഥലം സന്ദർശിച്ചു. കനത്ത മഴയെത്തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമായിരുന്നു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ഉദ്യ…
ചോരയുണങ്ങാതെ തൃശൂരിലെ പാതകൾ; മൂന്ന് നാളുകൾ, മൂന്ന് ദുരന്തങ്ങൾ, പൊലിഞ്ഞത് 12 ജീവനുകൾ. ഇന്ന് രാവിലെ പേരാമഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഗ്രഹനാഥൻ മരണ പെട്ടൂ.. പേരാമംഗലം : മൂന്നു നാളുകൾ, മൂന്ന് വ്യത്യസ്ത റോഡുകൾ... പക്ഷേ ഒടുവിൽ ബാക്കിയായത് ഒരേ കണ്ണീരും നിലവിളിയും മാത്രം. തൃശൂരിന്റെ നിരത്തുകൾ വീണ്ടും മരണപ്പാതകളായി മാറുകയാണ്. വെറും എഴുപത്തിരണ്ട് മണിക്കൂറിനിടെ ജില്ലയിലെ റോഡുകളിൽ ചോരയൊഴുകി നഷ്ടപ്പെട്ടത് പന്ത്രണ്ട് അമൂല്യ ജീവനുകളാണ്. കൈപ്പമംഗലത്ത് തളിരിട്ടുനിന്ന എട്ട് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ കാറും ലോറിയും കവർന്നെടുത്ത ശനിയാഴ്ച പുലർച്ചെയായിരു…
തൃശ്ശൂരിന് പുതിയ സബ് കളക്ടർ! എഹ്തെദ മുഫസ്സിർ ചുമതലയേറ്റു 2024 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥയായ എഹ്തെദ മുഫസ്സിർ തൃശ്ശൂർ സബ് കളക്ടറും ആർ.ഡി.ഒ.യുമായി ചുമതലയേറ്റു. തെലങ്കാന സ്വദേശിയായ എഹ്തെദ മുഫസ്സിർ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് തൃശ്ശൂരിലെ പുതിയ നിയമനം. സാംസ്കാരിക തലസ്ഥാനത്ത് സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പുതിയ സബ് കളക്ടർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
മുണ്ടത്തിക്കോട് കോരംകുളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിന്റെ സ്കൂബ സംഘം നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്; സംസ്കാരം നടന്നു. മുണ്ടത്തിക്കോട്: കോരംകുളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ഫയർഫോഴ്സ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിൽ കണ്ടെത്തി പുറത്തെടുത്തു. വടക്കാഞ്ചേരി നഗരസഭ നാല്പതാം ഡിവിഷനിൽപ്പെട്ട മുണ്ടത്തിക്കോട് തച്ചേലിൽ വീട്ടിൽ ആൽജോ ജോസഫ് (34) ആണ് മരിച്ചത്. ഞായറാഴ്ചയാണ് ആൽജോയെ കുളത്തിൽ വീണ് കാണാതായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിന്റെ സ്കൂബ സംഘം ഉടൻ സ്ഥലത്തെത്…
കുന്നംകുളം ആർത്താറ്റിൽ വാഹനാപകടം; ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു, കാർ ഡ്രൈവർ ഒളിവിൽ കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു. ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്ത് വീട്ടിൽ മുനീർ (ഭാര്യ ഷിഫ്ന, മകൻ എമിൽ ഐബക്ക് - 3 വയസ്) എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. അപകടത്തിൽപ്പെട്ട കാറിൽ ആർത്താറ്റ് സ്വദേശി ബെൻ ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത…
കൈപ്പറമ്പ് : പുറ്റേക്കര സെൻ്ററിനു സമീപം തെരുവ് നായ കുറുകെ ചാടി നിയന്ത്രണംവിട്ട പിക്കപ്പ് വാൻ സമീപത്തെ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം. ബുധനാഴ്ച ആയിരുന്നു അപകടം. തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ പുറ്റേക്കര സ്വദേശി ജോസിന്റെ ഉടമയിലുള്ള വീട്ടിലേക്കാണ് ഇടിച്ച് കയറിയത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. തമിഴ്നാട് ഈറോഡിലേക്ക് മീനുമായി പോയിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
സംസ്ഥാന സർക്കാരിനെതിരെയുള്ള എൽ ഡി എഫ് സമരം മുഖം രക്ഷിക്കാൻ. അഡ്വക്കേറ്റ് ജോയ് എബ്രഹാം...... തൃശൂർ., യുഡിഎഫ് സർക്കാരിന് എതിരായിട്ടുള്ള എൽഡിഎഫ് സമരം മാർക്സിസ്റ്റ് പാർട്ടിയിലെയും, എൽഡിഎഫിലെയും ആഭ്യന്തര കലഹം മറച്ചുവെക്കാൻ ആണെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വക്കേറ്റ് ജോയ് എബ്രഹാം എക്സ എം പി അഭിപ്രായപ്പെട്ടു. ഭരണത്തിലേറി ഒരു മാസം കഴിയുമ്പോഴേക്കും സമരപരമ്പര സൃഷ്ടിച്ചുകൊണ്ട് കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനാണ് എൽഡിഎഫ് ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ ഉപ നേതാവ് പദവിയെ സംബന്ധിച്ചു സി.പി.ഐ, സി.പി.എമ്മും മായുള്ള തർക്കം മൂലം എൽഡി…
എ.എഫ്. ജോണിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു ❗കേച്ചേരി: ❗ ആക്ട്സ് ജില്ലാ സെക്രട്ടറിയും മുൻ സബ് ഇൻസ്പെക്ടറുമായ എ.എഫ്. ജോണിയുടെ നിര്യാണത്തിൽ ആക്ട്സ് കേച്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കേച്ചേരി സെന്ററിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷത വഹിച്ചു. ആക്ട്സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട് വി.എ. കൊച്ചുലാസർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ, സി.പി.എം. ഏരിയ കമ്മിറ്റി അംഗം പി.ബി. അനൂപ്, ചൊവ്വന്നൂർ പഞ്ചായത്ത് അംഗം ആന്റോ പോൾ, സി.പി.എം. ക…
കൈപ്പറമ്പ് : ചിറ്റാട്ടുകര തറവാട് സംഗമം മുണ്ടൂരിലുള്ള കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പ്രസിഡണ്ട് സി ഡി ഔസേപ്പ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി എംഎൽഎ സേവിയർചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി പള്ളി വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ ലോഗോ അനാച്ഛാദനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, ജോയ് ജോൺ , സി.ഡി. ജോസ്, സി.കെ. പൈലി എന്നിവർ സംസാരിച്ചു. വരടിയം മേഖലയിൽ നിന്നും എത്തിയ മുതിർന്ന അംഗങ്ങളായ ചാക്കോ തോമസ്, മേരി, എന്നിവരെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. വിവിധ മേഖലയിൽ നിന്നുവന്ന പ്ര…
പുതുരുത്തി ജിയുപിഎസ് സ്കൂളിൽ പുതിയതായി നിർമ്മിച്ച അഡീഷണൽ ക്ലാസ് റൂമിൻ്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. വിദ്യാകിരണം പദ്ധതിയിൽ 1.27 കോടി രൂപ അനുവദിച്ച് നിർമ്മിച്ച ആറ് ക്ലാസ് മുറികളുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപ അനുവദിച്ച് പുതിയ ക്ലാസ് റൂം നിർമ്മിച്ചത്. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ പി. എൻ. സുരേന്ദ്രൻ മുഖ്യാതിഥിയായി. സ്കൂൾ പ്രധാന അധ്യാപിക പി എം സാജിത സ്വാഗതം പറഞ്ഞു. സമഗ്ര ശിക്ഷ കേരളം DPC സാലിഹ് പുളിയഞ്ഞാലിൽ പദ്ധതി വിശദീകരിച്ചു.…
പനി ബാധിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം ❗ഏങ്ങണ്ടിയൂർ:❗ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു. ഏങ്ങണ്ടിയൂർ എലൈറ്റ്പടി പടിഞ്ഞാറ് ഗോൾഡൻ മൈതാനത്തിന് സമീപം അയ്യാണ്ടി വീട്ടിൽ പ്രഗിൻ-സോന ദമ്പതികളുടെ മകൻ മാധവ് ആണ് മരിച്ചത്. തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. നാടും കുടുംബവും കണ്ണീരിൽ...
കൊള്ളന്നൂർ ശ്രീ കാർത്ത്യായനി ദേവീ മഹാക്ഷേത്രത്തിൽ ഒക്ടോബർ 10 ന് ആരംഭിക്കുന്ന `ചണ്ഡികഹോമ'ത്തിന്റെ ആദ്യഫണ്ട് സമർപ്പണം, സിനിമാ നടൻ ടി ജി രവി ഹരീഷ് തെക്കുട്ടിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് ഗോപിദാസ് കണ്ടങ്ങത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓണാഘോഷത്തോടനുബന്ധിച്ച് അത്തം മുതൽ തിരുവോണം വരെ നടന്ന പൂക്കള മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സംഗീതസംവിധായകൻ മണികണ്ഠൻ അയ്യപ്പ മുഖ്യ അതിഥിയായിരുന്നു കൺവീനർ അനിൽ തെക്കുട്ട്,സെക്രട്ടറി സുജീഷ് കോലോത്ത്,വൈസ് പ്രസിഡന്റ്മാരായ മോഹനൻ കുണ്ടുകു…
തൊയ്യക്കാവിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പോലീസ് കസ്റ്റഡിയിൽ വെങ്കിടങ്ങ്: തോയ്ക്കാവിൽ ദാരുണ സംഭവം. അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പുഴയിൽ പോയി ചുണ്ടയിട്ട് തിരികെ വീട്ടിലെത്തിയ സമയത്താണ് 72 കാരനായ കുമാരന് കഴുത്തിന് പിന്നിൽ വെട്ടേറ്റത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരമറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും…
വെള്ളാറ്റഞ്ഞൂരിൽ കൃഷിയിടത്തിൽ മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടെത്തി വെള്ളാറ്റഞ്ഞൂർ: ചീരമ്പൻ ലിന്റൊയുടെ കൃഷിയിടത്തിൽ മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ മുള്ളൻപന്നിയുടെ ജഡം ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ വിവരം വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പഴവൂർ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് മുള്ളൻപന്നിയുടെ ജഡം നടപടിക്രമങ്ങൾക്കായി വനംവകുപ്പ് സംഘം കൊണ്ടുപോയി.
കുന്നംകുളം: തെക്കേപ്പുറം വാഴപ്പുള്ളി കുടുംബക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് താലിയടക്കം പണം മോഷ്ടിച്ചു. ക്ഷേത്രത്തിനുള്ളിലെ ഭഗവതിയുടെ ഒരു ഗ്രാം തൂക്കമുള്ളതാലി നഷ്ടപ്പെട്ടിട്ടുണ്ട്. സ്റ്റോർ റൂമും കുത്തി തുറന്നിട്ടുമുണ്ട്. സ്റ്റോർ റൂമിലെ അലമാര കുത്തി പൊളിച്ച് സാധനങ്ങൾ പുറത്തേക്ക് വാരി വലിച്ചെറിഞ്ഞിട്ടുണ്ട്. നിരവധി കുടുംബങ്ങളുള്ള തറവാട്ടമ്പലമാണിത്. മാസ പൂജ നടക്കാറുള്ള ക്ഷേത്രമാണിത്.പ്രധാന റോഡിൽ നിന്നും ഈ വഴിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനു എതിർവശത്ത് താമസിക്കുന്ന വീട്ടുകാർ കഴിഞ്ഞ രാത്രി വീട്ടിലുണ്ടായിരുന്നില്ല. ന…
സ്കൂർട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു . കൈപ്പറമ്പ് : കൊള്ളന്നൂർ കൂട്ടാലക്കൽ രാമൻ മകൻ മണി (70) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് . സംസ്ക്കാരം നടത്തി. ആഗസ്ത് 10 ന് വൈകുന്നേരം പുറ്റേക്കര സെന്ററിൽ വെച്ച് റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേ തൃശൂർ ഭാഗത്തു നിന്ന് വന്ന സ്കൂട്ടർ ഇടിച്ചു ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടർന്ന് മുളകുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ : വത്സല, മക്കൾ :സനീഷ് സരിത, മരുമക്കൾ : സുരഭി, സുരേഷ്
ബൈക്കിടിച്ച് ഗ്രഹനാഥൻ മരണപ്പെട്ടു. കൈപ്പറമ്പ് : കൈപ്പറമ്പ് കൊള്ളന്നൂർ സ്വദേശി കോരു മകൻ ബാലൻ (65) ആണ് മരണപ്പെട്ടത് . സംസ്കാരം നടത്തി. കഴിഞ്ഞദിവസം (26/8/26 തിരുവോണ ദിനത്തിൽ ) വൈകീട്ട് കൈപ്പറമ്പിൽ വെച്ച് നടന്ന സ്കൂട്ടർ അപകടത്തിൽ ഗുരുതര പരിക്ക് പറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ. സുനി, മകൾ : ഷബിത, മരുമകൻ :ഷാജു.
കേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനം പുലികളി ആരവത്തിലേക്ക് വഴിമാറാനൊരുങ്ങുമ്പോൾ പുലിമടകൾ സജീവം. ഇത്തവണ കുണ്ടന്നൂർ സ്വദേശി ചീരാത്ത് രാഗേഷ് (30) എന്ന വയറൻ പുലിയുടെ ചുവടുകളില്ലാത്ത പുലികളി. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഏഴ് ദിനം മരണത്തോട് മല്ലടിച്ച് ഏപ്രിൽ 27 നാണ് രാഗേഷ് ഓർമ്മയായത്. വിയ്യൂർ ദേശത്തിൻ്റെ പ്രധാന പുലകളിൽ ഒന്നായിരുന്നു രാഗേഷ് .തീർത്തും നിർദ്ധന കുടുംബത്തിൻ്റെ അത്താണിയായിരുന്നു. പരാലിസിസ് ബാധിതനായി കിടപ്പിലാണ് പിതാവ്. കുടുംബം സംരക്ഷിക്കാൻ രാഗേഷിന് കൂട്ട് തൻ്റെ തുച്ഛമായ വര…
പന്നിത്തടം : പന്നിത്തടത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ യാത്രകാർക്ക് നിസ്സാര പരിക്ക് ഉണ്ട് . ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പാലക്കാട് നിന്ന് ഗുരുവായൂരിലേയ്ക്ക് പോകുകയായിരുന്ന ഷിഫ്റ്റ് കാറും എതിർ ദിശയിൽ കോഴിക്കോട് നിന്നും എറണാംകുളത്തേയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ വരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഗുരുതരമായ പരുക്കുകളില്ല. ഇടിയുടെ അഘാതത്തിൽ നിയന്ത്രണം വിട്ട ഷിഫ്റ്റ് കാർ സമീപത്തെ കടയിലേയ്ക്ക് ഇടിച്ചു കയറി . അപകടത്തിൽ ഇരു വാഹനങ്ങളുടേയും മുൻവശവും കടക്ക…
ചിറ്റിലപ്പിള്ളി പള്ളിക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ചിറ്റിലപ്പിള്ളി : ചിറ്റിലപ്പിള്ളി പള്ളിക്ക് സമീപം ഇന്ന് (25/8/26) ഉച്ചക്ക് 2:30 ഓടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്ക് പറ്റിയ പാടൂർ സ്വദേശികളായ ഏറത്ത് വീട്ടിൽ മുരളി മകൾ മീനാക്ഷി (25) ഏറത്ത് വീട്ടിൽ ശശി മകൻ അക്ഷയ് (27) ബ്രഹ്മകുളം സ്വദേശി സ്നേഹ സിന്ദൂരം വീട്ടിൽ ധർമ്മരാജ് (58) എന്നിവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിച്ചു.അപകടത്തിൽ ഇരുകാറുകൾക്കും കേടുപാടുകൾ സംഭവിച്ചു .
പുഴക്കൽ: കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൽ അശ്വതി ജിതിന്റെ ശിക്ഷണത്തിൽ പഞ്ചാരിമേളം അഭ്യസിച്ച 85 കലാകാരന്മാർ അരങ്ങേറ്റം കുറിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ പെരുവനം കുട്ടന്മാര് ഭദ്രദീപം തെളിയിച്ചു. വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി മുഖ്യ അതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീഷ്മ അഭിലാഷ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ദേവസ്സി, തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ഇ. എസ്. സുബീഷ് , ഇലത്താ…
വിശുദ്ധ റോസയുടെ തിരുന്നാൾ ആലോഷിച്ചു ❗പറപ്പൂർ ❗ പറപ്പൂർ സെൻ്റ് ജോൺ നെപുസ്യാൻ ഫൊറോനെ ദേവാലയത്തിൽ ഉപമദ്ധ്യസ്ഥയായ വിശുദ്ധ റോസ പുണ്യവതിയുടെ തിരുന്നാൾ ഭക്തിനിർഭരമായി ആലോഷിച്ചു . തിരുന്നാൾ തിരുകർമ്മങ്ങൾക്ക് ഫാ. ക്ലിൻസൺ കാട്ടിപറമ്പിൽ നേതൃത്വം നൽകി. റോസ നാമധാരികളുടെ സമർപ്പണം, പുണ്യവതിയുടെ രൂപം സംവഹിച്ചുകൊണ്ടുള്ള പ്രദിക്ഷണവും നേർച്ച ഊട്ടും ഉണ്ടായിരുന്നു. തുടർന്ന് തിരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി റവ ഫാദർ. പോൾ തേയ്ക്കനത്ത്, അസിസ്റ്റൻ്റ് വികാരി. അജിൽ മാങ്ങൻ , കൈക്കാരൻമാരായ സി.ഡി ജോസൺ, എ .ടി. അഗസ്റ്റി, സി.പി. തോമാസ് ,കെ.എൽ . സേവ്യർ , കൺവീനർ കിറ്…
ചിറ്റിലപ്പിള്ളി പുലിയംതൃക്കോവിൽ ശ്രീ മഹാശിവക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചിറ്റിലപ്പിള്ളി പുലിയംതൃക്കോവിൽ ശ്രീ മഹാശിവക്ഷേത്രത്തിൽ നടന്ന ആനയൂട്ട്.
വേലൂർ സർവീസ് സഹകരണ ബാങ്കിൽ പഴം പച്ചക്കറി ഓണച്ചന്തയുടെ വിപണനം ആരംഭിച്ചു. വേലൂർ സർവീസ് സഹകരണ ബാങ്കിൽ പഴം, പച്ചക്കായ എന്നിവയുടെ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ പ്രശസ്ത പഞ്ചവാദ്യ കലാകാരനായ കണ്ണേട്ടന് നൽകിക്കൊണ്ട് നിർവഹിച്ചു. പഴത്തിന് കിലോ 75 രൂപയും, പച്ചക്കായ അറുപത്തി എട്ടു രൂപയ്ക്കുമാണ് വിൽപ്പന നടത്തുന്നത്. തുടർന്ന് പച്ചക്കറിയുടെയും വിപണന ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു. ഇന്നുമുതൽ നാലു ദിവസങ്ങളിലായി പഴം, പച്ചക്കറി ചന്ത ബാങ്കിന്റെ ഹെഡ് ഓഫീസിൽ രാവിലെ 9 മണി മുതൽ ഉണ്ടാകുമെന്നും, കിരാലൂർ ബ്രാഞ്ചിൽ നാളെ മുതൽ മൂന്നുദിവസം …
യുവാവിന്റെ ഇടുപ്പെല്ല് സംരക്ഷിക്കാൻ 12 മണിക്കൂറിലേറെ നീണ്ട സങ്കീർണ ശസ്തക്രിയ.. തൃശൂർ മെഡിക്കൽ കോളേജിനു അപൂർവ്വ നേട്ടം..!! ❗മുളകുന്നത്ത്കാവ്❗ ഇരുപത്തെട്ടുകാരനായ യുവാവിൽ ഇരു ഇടുപ്പുകളിലേക്കും രക്തയോട്ടക്കുറവ് മൂലമുള്ള അസ്ഥിനാശം ചികിത്സിക്കുന്നതിനായി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി നടത്തി.മണ്ണുത്തി സ്വദേശിയായ യുവാവിന്റെ വലത് ഇടുപ്പിൽ രോഗത്തിന്റെ മൂന്നാം ഘട്ടവും ഇടത് ഇടുപ്പിൽ രണ്ടാം ഘട്ടവുമായിരുന്നു. യുവാവായതിനാൽ ഇടുപ്പ് സന്ധി സംരക്ഷിച്ച് ഭാവിയിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ …
പൂകൃഷി വിളവെടുപ്പ് നടത്തി കേച്ചേരി: ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വനിതകൾക്ക് ചെണ്ടുമല്ലി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ തൈകൾ ഉപയോഗിച്ച് കേച്ചേരി ഗ്രീൻസ് റസിഡൻസിയിൽ താമസിക്കുന്ന പണിക്കപറമ്പിൽ രാജൻ ഭാര്യ പ്രബീല കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് നടത്തി. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. 14-ാം വാർഡ് മെമ്പർ ശയിസ്ന ജിംഷാദ് അധ്യക്ഷയായി, ചലചിത്ര താരം അസീം ജമാൽ, മുൻ വാർഡ് മെമ്പർമാരായ എൻ.ഡി.സജിത്ത്കുമാർ, യു.വി. ജമാൽ, വാർഡ് വികസന സമിതി അംഗം വി.എം. ഷാജഹാൻ എന്നി…
പന്നിത്തടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു . ❗പന്നിത്തടം ❗ പാറേമ്പാടം സ്വദേശി അദിൻ (25) ആണ് മരിച്ചത്. സ്കൂട്ടർ യാത്രക്കാരനായ പാഴിയോട്ടുമുറി സ്വദേശി നന്ദകുമാർ, ബൈക്ക് യാത്രക്കാരനായ പെരുമ്പിലാവ് സ്വദേശി കിഷൻ ( 25 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്നും വന്ന് പന്നിത്തടത്തെ പെട്രോൾ പമ്പിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടറിൽ വടക്കാഞ്ചേരി ഭാഗത്തുനിന്നും വന്ന ഹിമാലയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂന്ന…
കത്തോലിക്കാ കോൺഗ്രസ് കുടുംബസംഗമവും വാർഷികാഘോഷവും മുണ്ടൂർ: മുണ്ടൂർ പരിശുദ്ധ കർമ്മല മാതാ ദേവാലയത്തിൽ കത്തോലിക്കാ കോൺഗ്രസ് വാർഷികാഘോഷവും ഭക്തി നിർഭരമായി ആഘോഷിച്ചു . പൊതുസമ്മേളനം അതിരൂപത അസിസ്റ്റന്റ് പ്രോക്യൂറേറ്റർ റവ. ഫാ. അജിത്ത് കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു . ഇടവക വികാരി ഫാ.ബാബു അപ്പാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് സി. എ. പോൾ, ജനറൽ കൺവീനർ ജോബി ഫാൻസിസ്, ജോ. സെക്രട്ടറി മിനി ഡേവിസും, ട്രഷറർ എഡിസൺ കെ. തോമസ്,അസിസ്റ്റന്റ് വികാരി ഫാ. ഡെറിൻ അരിമ്പൂർ, ഇടവക ട്രസ്റ്റി ഔസേപ്പ് പാലയൂർ, എന്നിവർ സംസാരിച്ചു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കത്തോ…
ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരതത്തിൻ്റെ 80-)0 സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയിൽ സ്ക്കൂൾ പ്രിൻസിപ്പാൾ റവ.ഫാ.ഹെബിക് എടപ്പിള്ളി വി.സി ദേശീയപതാക ഉയർത്തി. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കു ചേർന്ന് രക്തസാക്ഷിത്വം വൈകരിച്ച ദേശീയ നേതാക്കളെ സ്മരിക്കണമെന്നും അവർക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ച…