നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ സ്വർഗ്ഗവാതിൽ ഏകാദശിയോട് അനുബന്ധിച്ചുള്ള ഉദയാസ്തമന പൂജകൾക്ക് ഇന്ന് തുടക്കമായി

 പ്രസിദ്ധ ആയുർവേദ തീർത്ഥാടന കേന്ദ്രമായ നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ സ്വർഗ്ഗവാതിൽ ഏകാദശിയോട് അനുബന്ധിച്ചുള്ള ഉദയാസ്തമന പൂജകൾക്ക് ഇന്ന് തുടക്കമായി.

 ക്ഷേത്രം തന്ത്രി, സഹ തന്ത്രിമാർ, കുടുംബാംഗങ്ങൾ എന്നിവർ ചേർന്നാണ് ആദ്യ ഉദയാസ്തമന പൂജ ഭഗവാന് സമർപ്പിച്ചത്. വരും ദിവസങ്ങളിൽ ഏകാദശി നാളായ ഡിസംബർ 20 വരെ തുടർച്ചയായി 95 ദിവസം ഭക്തരുടെ വഴിപാടായി ഉദയാസ്തമന പൂജകൾ നടക്കും. വിളക്കാചാരം, സംഗീതോത്സവം, നൃത്തോത്സവം ഉൾപ്പെടെയുള്ള വിപുലമായ കലാ-സാംസ്കാരിക പരിപാടികളോടെ ഇത്തവണത്തെ ഏകാദശി ആഘോഷപൂർവ്വമായി കൊണ്ടാടുമെന്ന് ദേവസ്വം ഓഫീസർ ജി. ശ്രീരാജ് വ്യക്തമാക്കി.