ബണ്ണീസ് കുരുന്നുകൾക്കായി ഡോൾ മേക്കിംഗ് മത്സരം
തലക്കോട്ടുകര: അസ്സീസി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ബണ്ണീസ് വിഭാഗത്തിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായി ഡോൾ മേക്കിംഗ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫ് മത്സരം ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികളുടെ സർഗാത്മക കഴിവുകളും ഭാവനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബണ്ണി ആൻ്റി ഷീജ ടീച്ചർ നേതൃത്വം നൽകി.
