വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശിയായ യുവാവിനെ കാഞ്ഞിരക്കോട് വീട്ടുപറമ്പിലെ കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുമ്പളങ്ങാട് ദേശം തലക്കോടൻ വീട്ടിൽ ഔസേപ്പിന്റെ മകൻ ബിനോയ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു കാഞ്ഞിരക്കോടുള്ള വീട്ടുപറമ്പിലെ കാനയിൽ ബിനോയിയെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സഹോദരൻ ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നത്.
