വിദ്യ എൻജിനീയറിങ് കോളേജിൽ ‘വൈവിദ്ധ് 2026' സാങ്കേതികോത്സവം ഒക്ടോബർ 15, 17 തീയതികളിൽ
തലക്കോട്ടുകര:
വിദ്യ എൻജിനീയറിങ് കോളേജിലെ സാങ്കേതികോത്സവം 'വൈവിദ്ധ് 2026' ഒക്ടോബർ 15, 17 തീയതികളിൽ നടക്കും. യുവ എൻജിനീയർമാർക്കായി ‘ആവിഷ്കാർ' പ്രോജക്ട് എക്സ്പോ, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള 'നവയുവ' എക്സ്പോ, പേപ്പർ അവതരണം, വർക്ക്ഷോപ്പുകൾ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ എഐ പ്രോജക്ട് പ്രദർശനമായ 'ലേസർ ട്രൈക്ക്', 'വാസ്തത്വ', 'റോബോ സൂപ്പർ ലീഗ്', ഇലക്ട്രിക് വാഹനങ്ങളുടെ ലൈവ് ഡെമോൺസ്ട്രേഷനും പ്രദർശനവുമുള്ള 'അഗ്നിചക്ര’ (ഒക്ടോബർ 17) എന്നിവ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്. പ്രോഗ്രാം കൺവീനർമാരായ ഡോ. നീനു തോമസ്, നവീൻ ടി.പി. തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
