അവണൂർ ഗ്രാമപഞ്ചായത്ത് കോൺഗ്രസ്സ് മെമ്പർമാർ പഞ്ചായത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
വെളപ്പായ :
അവണൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കുക, കുഴിച്ചുമൂടപ്പെട്ട പഞ്ചായത്ത് കിണർ പൂർവ്വസ്ഥിതിയിലാക്കുക, കുടുംബശ്രീ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ്സ്വാർഡ് മെമ്പർമാരായ ബാബുരാജ് എ ,താരാഭായ് .പി , രമ്യാഗിരീഷ്കുമാർ, അനു കിഷോർ പ്രിൻസി ജെൻസൺ എന്നിവർ പഞ്ചായത്ത് ഓഫീസിൽ രാവിലെ 10 മുതൽ 1 മണിവരെ കുത്തിയിരിപ്പ് സമരം നടത്തി. സമരത്തിന് അഭിവാദ്യമർപ്പിച്ച് ,കോൺഗ്രസ്സ് നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, എ എം . ജെയ്സൺ മാസ്റ്റർ, സുരേഷ് അവണൂർ, പി.വി.ബിജു, എൻ.എഫ് . ബാബു, അനിൽ കുമാർ വി.വി, മുരളീധരൻ ചേലാട്ട് എന്നിവർ സംസാരിച്ചു.
