വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളിയിൽ ഊട്ടു തിരുനാളിന് കൊടിയേറി.
വെള്ളാറ്റഞ്ഞൂർ:
വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമ മാതാ ദൈവാലയത്തിലെ ഊട്ടുതിരുനാളിന് കൊടിയേറി.വടക്കാഞ്ചേരി ഫൊറോന വികാരി റവ. ഫാ. വർഗീസ് തരകൻ തിരുനാൾ കൊടികയറ്റകർമ്മം നിർവഹിച്ചു.
ഒക്ടോബർ 9, 10, 11 തീയതികളിലായാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.തിരുനാൾ ദിനമായ ഒക്ടോബർ 11-ന് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ നേതൃത്വം നൽകും.
ഇടവക വികാരി ഫാ. ജിയോ ചിറിയങ്കണ്ടത്ത്, ജനറൽ കൺവീനർ എം.സി. മാത്യു,കൈക്കാരന്മാരായ പി. എൽ.റാഫി, പി. ജെ ഷാജു,പി. എ.തോമസ്, പി. ജെ.ടോമി,വിവിധ കൺവീനർമാരും ജോയിന്റ് കൺവീനർമാരും തിരുനാൾ ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
