കായിക മാമാങ്കത്തിന് ആവേശസമാപനം:

 കായിക മാമാങ്കത്തിന് ആവേശസമാപനം: 265 പോയിന്റോടെ പറപ്പൂർ സെന്റ് ജോൺസ് ഓവറോൾ ചാമ്പ്യന്മാർ...



പറപ്പൂർ:

  വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ കായികോത്സവത്തിന് വർണ്ണാഭമായ സമാപനം. പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂ‌ൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ഷീന വിൽസൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ട്രാക്കിലും ഫീൽഡിലും ആധിപത്യം പുലർത്തിയ ആതിഥേയരായ പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ 265 പോയിന്റുകൾ തൂത്തുവാരി അട്ടിമറി വിജയത്തോടെ ഓവറോൾ ചാമ്പ്യന്മാരായി കിരീടത്തിൽ മുത്തമിട്ടു. 118 പോയിന്റോടെ ശ്രീദുർഗ്ഗ വിലാസം ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം സ്ഥാനവും 98 പോയിൻ്റ് നേടി സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂ‌ൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും സ്‌കൂൾ മാനേജർ ഫാ. പോൾ തെക്കാനത്ത് വിതരണം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ജെ. ബിജു, സ്കൂ‌ൾ പ്രിൻസിപ്പൽ തോമസ് കെ. ജെ., ഹെഡ്‌മാസ്റ്റർ ഷാർലിൻ ഷിന്റോ, പ്രധാന അധ്യാപക പ്രതിനിധി എ. എസ്. രാജു, പി.ടി.എ. പ്രസിഡൻ്റ് ജോസ് പി. സി., സ്പോർട്‌സ് സെക്രട്ടറി ഉദയൻ സി. എസ്. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.