റവ. ഫാ. ജേക്കബ് പനയ്ക്കലിന്റെ 21ാം ചരമവാര്‍ഷികം ആചരിച്ചു.


മുണ്ടൂര്‍ : റവ. ഫാ. ജേക്കബ്‌ പനയ്ക്കലിന്റെ 21ാം ചരമവാര്‍ഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം മുണ്ടൂര്‍ പള്ളി വികാരി ഫാ.ബാബു അപ്പാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആന്റണി പി.വി അധ്യക്ഷത വഹിച്ചു.


ഫാ. ആല്‍ബിന്‍ ചൂണ്ടല്‍ , ഫാ. ഡെറിന്‍ ചൂണ്ടല്‍ , കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കമ്മീഷന്‍ അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ , സി.സി.ജോസഫ് , ജോജി പി.എല്‍ , ബെന്നി പനയ്ക്കല്‍ , സെയിന്‍ പി.എ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ മേഖലകളില്‍ വിജയം നേടിയവരെ യോഗത്തില്‍ ആദരിച്ചു.

 മുണ്ടൂര്‍ കര്‍മ്മല മാതാ പള്ളിയില്‍ വച്ച് നടന്ന അനുസ്മരണ ദിവ്യബലിക്കും മറ്റ് ചടങ്ങുകള്‍ക്കും ഫാ. ആല്‍ബിന്‍ ചൂണ്ടല്‍ നേതൃത്വം നല്‍കി.