ചിക്കൻപോക്‌സിനെതിരെ ജാഗ്രത:

  സെന്റ് ജോൺസ് സ്കൂളിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.

❗പറപ്പൂർ ❗


  ചിക്കൻപോക്സ് പടരുന്ന സാഹചര്യത്തിൽ പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ ഡോക്‌ടറുടെ നേരെരിട്ടുള്ള സാന്നിധ്യത്തിലാണ് മരുന്നുകൾ വിതരണം ചെയ്തത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ ഫ്രാൻസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചിക്കൻപോക്‌സ് ബാധിച്ചാൽ സ്വീകരിക്കേണ്ട ചികിത്സാരീതികളെക്കുറിച്ചും പ്രതിരോധ മരുന്നുകൾ കഴിക്കേണ്ട വിധത്തെക്കുറിച്ചും ഹോമിയോ സൂപ്രണ്ട് ഡോ. ഷിനി പി. വിശദീകരിച്ചു. ഹെഡ്മാസ്റ്റർ സ്റ്റാർലിൻ ഷിന്റോ, വാർഡ് മെമ്പർ ഷീന വിൽസൺ, പി.ടി.എ. പ്രതിനിധി ലോഹിതാക്ഷൻ, അലക്സ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.