അടാട്ട് പഞ്ചായത്തിലെ അഞ്ച്, പന്ത്രണ്ട് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ജനവാസമേഖലയിൽ ഭീതി പരത്തിയ കാട്ടുപന്നിയെ ഷാർപ്പ് ഷൂട്ടർ വെടിവെച്ചു വീഴ്ത്തി

 അടാട്ട് :

    അടാട്ട് പഞ്ചായത്തിലെ അഞ്ച്, പന്ത്രണ്ട് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ജനവാസമേഖലയിൽ ഭീതി പരത്തിയ കാട്ടുപന്നിയെ ഷാർപ്പ് ഷൂട്ടർ വെടിവെച്ചു വീഴ്ത്തി. 


   സ്വകാര്യ വ്യക്തിയുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് ഓടിക്കയറിയ പന്നിയെ, പന്ത്രണ്ടാം വാർഡ് മെമ്പർ ജോജു അറിയിച്ചതിനെ തുടർന്ന് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും രണ്ടാം വാർഡ് മെമ്പറുമായ രാജീവിന്റെ നേതൃത്വത്തിലാണ് ഷാർപ്പ് ഷൂട്ടർ നെൽസൺ ജെ. പാലക്കൽ വെടിവെച്ചത്. വീട്ടുകാർ പുറത്തുപോയി കാറിൽ തിരിച്ചെത്തി ഗേറ്റ് തുറന്ന സമയം കാട്ടുപന്നി ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുകാർ പെട്ടെന്ന് വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാൽ വലിയൊരു അപകടം ഒഴിവായി. തുടർന്ന് ഷൂട്ടർ എത്തുന്നതുവരെ പ്രദേശവാസികളായ യുവാക്കൾ പന്നിയെ വളഞ്ഞു നിരീക്ഷിച്ച് പുറത്തുപോകാതെ തടയുകയായിരുന്നു.