പറപ്പൂർ :
വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി തോളൂർ ഗ്രാമപഞ്ചായത്തിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായ വയോജനങ്ങൾക്ക് ഒരു കട്ടിൽ എന്ന പദ്ധതി തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സലിജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
വയോജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവർക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യപ്രദവുമായ വിശ്രമ ജീവിതം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത് .
ജില്ലാ പഞ്ചായത്ത് മെമ്പർ ലീല രാമകൃഷണൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിൻസൻ യു പുത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ എൻ.പി സരോജിനി, പ്രിയ സുനിൽ, ലിസ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോക്ടർ സി.ടി ജെയിംസ് മാസ്റ്റർ ജനപ്രതിനിധികളായ ഡേവിസ് വടക്കൻ, ജിഷ്ണുദേവ് കെ.എസ്., അനില ബിജു,
വിമിത രതീഷ്, ഇ.പി. ജോയ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രതി ആർ .മേനോൻ എന്നിവർ പ്രസംഗിച്ചു.
