മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിർമിച്ച ചിറക്കുന്ന് പാലം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു . പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രഞ്ജു വാസുദേവൻ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചത്. പഞ്ചായത്തംഗം കെ.എൻ അനൂപ്, സംഘാടക സമിതി കൺവീനറും പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണുമായ അഡ്വ. സിന്ധു അജയകുമാർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ സുരേന്ദ്രനാഥ്, പഞ്ചായത്തംഗം സൗമ്യ സുനിൽ എന്നിവർ സംസാ…
അടാട്ട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തികരിച്ച മുതുവറ ഫ്രണ്ട്സ് നഗർ റോഡ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നാടിന് സമർപ്പിച്ചു . എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 29 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിക്കരിച്ചത്.മഴപെയ്താൽ രൂക്ഷ വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡ് ആയതിനാൽ റോഡിൻ്റെ നടുവിലൂടെ കാന നിർമിച്ച് മുകളിൽ സ്ലാബിട്ടാണ് റോഡ് നവീകരിച്ചത്.അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ അധ്യക്ഷയായി.വൈസ് പ്രസിഡൻ്റ് ഉഷ ശ്രീനിവാസൻ, പഞ്ചായത്തംഗം ബിനിത തോമസ്,അടാട്ട് ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡൻ്റ് സി ആർ പ…
പുത്തൻചിറ പാലത്തിന് സമീപത്തു നിന്നും സ്കൂട്ടർ മോഷണം ചെയ്തു കൊണ്ടുപോയ രണ്ട് പ്രതികൾ മാള പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ റിമാന്റിലേക്ക്.. മോഷണം ചെയ്ത സ്കൂട്ടർ കണ്ടെടുത്തു. മാള: 2025 സെപ്റ്റംബർ 19-ാം തിയതി വൈകിട്ട് 5.30 മണിക്കും 6.00 മണിക്കും ഇടയിലുള്ള സമയത്ത് പുത്തൻചിറ പള്ളിക്ക് സമീപമുള്ള പാലത്തിന് സമീപത്തു നിന്നും പുത്തൻചിറ പറയത്ത് ദേശത്ത് അഞ്ചേരി വീട്ടിൽ ജോണി (67 വയസ്സ്) എന്നയാളുടെ 55,000 രൂപ വില വരുന്ന സ്കൂട്ടർ മോഷ്ടിച്ച് കൊണ്ടുപോയ സംഭവത്തിൽ രണ്ട് പ്രതികളെ മാള പോലീസ് അറസ്റ്റ് ചെയ്തു. വടമ കുന്നത്തുകാട് ദേശത്ത് അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുൽ…
നട്ടാക്ക് തോട് നവീകരണോദ്ഘാടനം നിർവഹിച്ചു കൈപ്പറമ്പ് പഞ്ചായത്ത് പതിനൊന്നാം വാർഡിലെ നട്ടാക്ക് തോട് നവീകരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് നിർവഹിച്ചു.കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് നട്ടാക്ക് തോട് നവീകരിക്കുന്നത്.തോട് നവീകരിക്കുന്നതിലൂടെ നെൽകൃഷിക്ക് ആവശ്യമായ വെള്ളം തോടിലൂടെ എത്തിക്കാനാകും. ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി, കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. എം ലെനിൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുഷിതാ ബാനിഷ്…
പുഴകൾ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്ന് മേജർ പി ജെ സ്റ്റൈജു. കേച്ചേരി: ലോക നദി ദിനത്തിൻ്റെ ഭാഗമായി 24 കേരള ബറ്റാലിയൻ കേച്ചേരിപ്പുഴയുടെ ഭാഗമായുള്ള ആളൂർ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എൻ സി സി കേഡറ്റുകൾ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി സിഓഫീസർ മേജർ പിജെ സ്റ്റൈജു ഉദ്ഘാടനം ചെയ്തു . സൈനികനായ മൻജിത്ത് സിംഗ് നേതൃത്വം നല്കിയ ശൂചികരണ പ്രവർത്തനങ്ങളിൽ മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ കേഡറ്റുകളാണ് പങ്കെടുത്തത്. ആളൂർ പാലത്തിൻ്റെ ഇരു കൈവരികളോട് ചേർന്നുള്ള പുല്ലുകളും പ്ലാസ്റ്റിക്…
വിദ്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ സംഘടിപ്പിച്ച ടെക്നോ കൾച്ചറൽ ഫെസ്റ്റ് വൈവിധ്’ ’25 വൈവിധ്’നു പ്രൗഢോജ്വല സമാപനം. ( ടെക്ഫെസ്റ്റ് വൈവിധ് സമാ പന ദിവസത്തിൽ വിവിധ സൂപ്പർകാറുകൾ അണിനിരന്ന പ്രദർശന റാലിയിൽ നിന്ന് ) ആധുനിക സാങ്കേതിക പ്രദർശനങ്ങൾ, നവോത്ഥാന ആശയ മത്സരങ്ങൾ, വർക്ഷോപ്പുകൾ, സ്റ്റാർട്ട്-അപ്പ് എക്സ്പോ, സാംസ്കാരിക പരിപാടികൾ എന്നിവയുടെ സമഗ്ര കൂട്ടായ്മയായി ടെക്നോ-കൾച്ചറൽ ഫെസ്റ്റ് വൈവിധ്’25 ശ്രദ്ധേയമായി. പ്രിൻസിപ്പൽ ഡോ. സുനിത സി.യുടെ നേതൃത്വത്തിൽ, വൈവിദ്’25 ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു. ഫെസ്റ്റ് കൺവീനർ അനിത എൽ, ജോയിന്റ് കൺ…
തൃശ്ശൂർ ജില്ലാതല യോഗ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി മുണ്ടൂർ നിർമൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂർ: തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് നടത്തിയ ജില്ലാതല യോഗ ചാമ്പ്യൻഷിപ്പിൽ മുണ്ടൂർ നിർമ്മൽ ജ്യോതിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി. വ്യക്തിഗത മത്സര ഇനങ്ങളിൽ മൂന്നാം കാറ്റഗറിയിൽ അനന്തകൃഷ്ണൻ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം കാറ്റഗറിയിൽ ഒന്നാം സ്ഥാനവും ഒന്നാം കാറ്റഗറിയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഇത്തരത്തിൽ വിജയം കൈ വരിക്കാൻ നിർമൽ ജ്യോതിയില…
തോളൂർ പഞ്ചായത്ത് കുടുംബശ്രി വാർഷികം ആലത്തൂർ എം പി കെ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു . വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു മെമ്പർ സെക്രട്ടറി ബിന്ദു ഫ്രാൻസീസ റിപ്പോർട്ട് അവതരിപ്പിച്ചു. തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി മുഖ്യാതിഥിതിയായി. കുടുംബശ്രീ അംഗങ്ങളായ മുൻപഞ്ചായത്ത് പ്രസിഡൻ്റുമാരെ ആദരിച്ചു. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച കുടുംബശ്രീ അംഗങ്ങളെ അനുമോദിച്ചു.സി.ഡി. എസ് ചെയർപേഴ്സൺ നളിനി ചന്ദ്രൻ ജനപ്രതിനിധികളായ സരസമ്മ സുബ്രമണ്യൻ , ഷീന വിൽസൺ , ആനി ജോസ് ,വി.എസ്. ശിവരാമൻ , ഷൈലജ ബാബു , കെ.ജി പോൾസൻ , വി.കെ…
8 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ _തൃശ്ശൂർ കൊക്കാലയിൽ 8കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ തൃശ്ശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. ഒഡീഷ സ്വദേശികളായ യെസൻന്തൻ, മീഹർ പ്രധാൻ എന്നിവരാണ് പിടിയിലായത്._
💫 പഴയ സ്വര്ണ്ണാഭരണങ്ങള് ഉയര്ന്ന വിലയ്ക്ക് എടുക്കപ്പെടുന്നു.💫 ⭕ ബാങ്ക്, ധനകാര്യസ്ഥാപനങ്ങളില് പണയത്തിലിരിക്കുന്ന സ്വര്ണ്ണാഭരണങ്ങളും, നിങ്ങളുടെ കയ്യിലുള്ളതുമായ സ്വര്ണ്ണം മാര്ക്കറ്റ് വിലയില് ഞങ്ങള് എടുക്കുന്നു ⭕ 💰 ഉടന് പണം 💰💴💵 സ്വര്ണ്ണാഭരണങ്ങള് ഉയര്ന്ന മൂല്യത്തില് വില്ക്കാം🔴 916 HUID ഹോള്മാര്ക്ക് സ്വര്ണ്ണാഭരണങ്ങള് ഹോള്സൈല് വിലയില് വിവാഹ പാര്ട്ടികള്ക്ക് പ്രത്യേക ആനുകൂല്യങ്ങള് 💫💫 🔹🔹🔹🔹🔹🔹🔹 💫 ഇവാനിയ ഗോള്ഡ് ഡൈമണ്ട് ഉള്ളപ്പോള് ഇനി നിങ്ങളുടെ സ്വര്ണ്ണം ലേലത്തില്പോകും എന്നുള്ളത് മറന്നേക്കൂ. 🟢 ബാങ്ക…
വൈഎംസിഎ വേലൂരിന് പുതിയ ഭാരവാഹികൾ ചുമതല എടുത്തു. വേലൂർ: ഭാരവാഹികളായി പ്രസിഡന്റ് ആന്റോ വർഗീസ് ടി, ജനറൽ സെക്രട്ടറി യേശുദാസ് പി പി, ട്രഷറർ ഡിസ്സറൻറ് ചാലയ്ക്കൽ , വൈസ് പ്രസിഡന്റ് സിഡി സൈമൺ, ജോ സെക്രട്ടറി എ വി ഫ്രാൻസിസ്, ജനറൽ കൺവീനർ വിൻസന്റ് പാടൂർ ചാലക്കൽ, കൺവീനർമാർ.. ഒ പി കുര്യാക്കോസ്,പി വി ചാൾസ്, പി എ ഫ്രാൻസിസ്,പിഡി ജോസഫ്, ഷാൻടോ സിജെ, വിൻസന്റ് എ പി, സി ഡി പീനട്ട്,സി കെ സണ്ണി,ഒ ടി സൈമൺ എന്നിവർ പ്രകാശദീപങ്ങൾ കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു. തൃശ്ശൂർ സബ് റീജിയൻ പ്രസിഡന്റ് ജോൺസൺ മാറോക്ക…
ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്.. 🔻 കേച്ചേരി: തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ തൂവ്വാനൂർ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 9:30 യോടെ കെ.എസ്.ആർ.ടി.സി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്ക് പറ്റിയ വാൻ ഡ്രൈവർ ചൂണ്ടൽ പെലക്കാട്ടൂപ്പയ്യൂർ സ്വദേശി നെടിയേടത്ത് വീട്ടിൽ അപ്പുക്കുട്ടൻ മകൻ കൃഷ്ണൻ (67)നെ കേച്ചേരി ആകട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ അന്തിമ വോട്ടർ പട്ടികയിൽ വലിയക്രമക്കേട് നടന്നതായും നൽകിയ പരാതികളൊന്നും സെക്രട്ടറി പരിഗണിച്ചില്ലെന്നും കോൺഗ്രസ് ആരോപണം. വാർഡിൽ അതിർത്തി മാറി വോട്ട് ചേർത്തതിന് പുറമേ പെട്രോൾ പമ്പിലും പൂജ്യം എന്ന കെട്ടിടനമ്പറിലും വരെ വോട്ട് ചേർത്തിട്ടുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി സി.സി.ശ്രീകുമാർ പറഞ്ഞു. കരട് പട്ടിക പുറത്തിറങ്ങിയപ്പോൾ തെറ്റുകൾ ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടില്ലെന്നും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 വാർഡുള്ള പഞ്ചായത്തിൽ എട്ടോളം വാ…
കുന്നംകുളം: പ്രസിദ്ധമായ പഴഞ്ഞി പള്ളി പെരുന്നാളിന് ഇന്ന് (വെള്ളിയാഴ്ച) കൊടിയേറി . ഇന്ന് രാവിലെ കുർബാനയ്ക്ക് ശേഷം ഡോ. ഗീവർഗീസ് മാർ ബർണബാസ് തിരുമേനി കൊടിയേറ്റം നിർവഹിച്ചു. - ഒക്ടോബർ 2,3 തീയതികളിലാണ് പഴഞ്ഞി പെരുന്നാൾ- മുൻവർഷത്തെ പോലെ പഴഞ്ഞി പെരുന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ദേശക്കാർ.... സെപ്റ്റംബർ 30 ന് പ്രധാന പെരുന്നാളിന് മുന്നോടിയായി വൈകിട്ട് 7 ന് പ്രവാസി പെരുന്നാൾ ഒരുക്കിയിട്ടുണ്ട്. പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ രാത്രി വിധു പ്രതാപിന്റെ ഗാനമേളയും ഉണ്ടായിരിക്കും. ഒക്ടോബർ 1 ന് പഴഞ്ഞി മിനി പെരുന്നാൾ . ബാൻഡ് സെറ്…
തോളൂർ വാർഷിക പദ്ധതി 2025 - 26 പ്രകാരം കവുങ്ങിൻ തൈ കളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മനീഷ പി.കെ. പദ്ധതി വിശദീകരണം നടത്തി. പദ്ധതി വിഹിതം 50000 രൂപ വകയിരുത്തി ഗുണഭോക്തൃലിസ്റ്റിൽപ്പെട്ട കർഷകർക്കാണ് കവുങ്ങിൻ തൈ വിതരണം ചെയ്തത്. ഇൻ്റർസി മംഗള സങ്കരയിനത്തിൽപ്പെട്ട ഉയരം കുറഞ്ഞ കവുങ്ങിൻ തൈകൾ 150 രൂപ ഗുണഭോക്തൃ വിഹിതം അടച്ചവർക്ക് 10 തൈകൾ വീതമാണ് നൽകിയത്. അടക്ക കൃഷി കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനും ഈ വിളയിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ…
പറപ്പൂർ : തോളൂർ പഞ്ചായത്തിൽ വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴി വിതരണത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. പദ്ധതി ഫണ്ട് 2 ലക്ഷം ' രൂപ വകയിരുത്തി 332 പേർക്കാണ് മുട്ടക്കോഴികളെ ലഭിക്കുക . 50 രൂപ ഗുണഭോക്ത്യ വിഹിതം അടച്ചവർക്ക് ഗ്രാമശ്രി കോഴികളെ 5 എണ്ണം വീതം പ്രതിരോധ മരുന്ന് സഹിതം നൽകുന്നതാണ് പദ്ധതി. മുട്ടയുടെ ലഭ്യത വർദ്ധിപ്പിക്കാനും വീട്ടമ്മമാർക്ക് വരുമാന മാർഗ്ഗം ഉണ്ടാക്കാനും സഹായിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് പ്രസി…
പേരാമംഗലത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി ഭദ്രം, ഭദ്രം പ്ലസ് പദ്ധതികളുടെ മരണാന്തര ധനസഹായം കൈമാറി. പേരാമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമംഗലം യൂണിറ്റിലെ അംഗങ്ങളായിരുന്ന സന്തോഷ് മനക്കലാത്ത്, ബേബി എ എ, റോബിൻ സി ഡി എന്നിവരുടെ ആശ്രിതർക്ക് ഭദ്രം പദ്ധതികളുടെ മരണാന്തര ധനസഹായം (10 ലക്ഷം, 5 ലക്ഷം + 5 ലക്ഷം ) പേരാമംഗലം സെൻ്ററിൽ യൂണിറ്റ് പ്രസിഡന്റ് സോണി സി ജോർജിൻ്റെ അധ്യക്ഷതയിൽ KVVES സംസ്ഥാന വൈ. പ്രസിഡന്റും ജില്ലാ പ്രസിഡൻ്റുമായ കെ വി അബ്ദുൽ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് എന്നിവർ ചേർന്ന് കൈമാറി. KVVES ജില്ലാ വൈ. പ്രസി…
മുതുവറ: അടാട്ട് ഗ്രാമീണ വായനശാല വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിമുക്തി ക്ലബ് പ്രസിഡന്റ് ആനന്ദൻ അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് പേരാമംഗലം പോലീസ് ഇൻസ്പെക്ടർ രതീഷ് കെ സി ഉദ്ഘാടനം ചെയ്തു. ഡ്രീം തൃശ്ശൂർ ഡി അഡിക്ഷൻ കൗൺസിലർ അനിഷ ആന്റണി ബോധവൽകരണ ക്ലാസ്സ് നടത്തി. വായനശാല പ്രസിഡന്റും, കവിയുമായ ഉണ്ണികൃഷ്ണൻ ടി അടാട്ട്, സെക്രട്ടറി രഞ്ജിത്ത് മാടശ്ശേരി, വിമുക്തി ക്ലബ് സെക്രട്ടറി രവീന്ദ്രൻ കൈനത്ത്, വൈസ് പ്രസിഡന്റ് ശ്രീജ ടീച്ചർ, ആനന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ വിമുക്തി ക്ല…
മുതുവറ: മുതുവറ ശാസ്തയുടെ മുൻവശത്ത് റോഡ് പണി നടക്കുന്നതിനാൽ ഇന്ന് (24/9/25) നല്ല രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ട് . അമല മുതൽ ഒരു വശത്ത് മാത്രമാണ് ഗതാഗത യോഗ്യമായിട്ടുള്ളത്. തൃശ്ശൂരിലേക്ക് പോകുന്നവർ മറ്റു വഴികൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ് . പ്രത്യേകം ശ്രദ്ധിക്കുക: ചൂരക്കാട്ടുകര - കുറ്റൂർ വഴിയിൽ ഇരുചക്രവാഹനങ്ങൾക്ക് മാത്രമേ പോകാൻ കഴിയൂ. മുണ്ടൂർ - കൊട്ടേക്കാട് റോഡിലും നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ ഭാഗികമായി മാത്രമേ വാഹനങ്ങൾ കടന്നു പോകുന്നുള്ളൂ. പുഴക്കലിലെ ഗതാഗതക്കുരുക്ക്. അമല - ചൂരക്കാട്ടുകര - കുറ്റൂർ റോഡിലൂടെ ഇരു ചക്രവാഹനങ്ങൾക്ക് മാത്ര…
കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരി മരിച്ചു, അമ്മയും നാല് വയസുകാരനും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ തൃശൂർ : ചേലക്കരയിൽ കൂട്ട ആത്മഹത്യാ ശ്രമം.ആറ് വയസ്സുകാരി മരിച്ചു.അമ്മയും നാല് വയസുള്ള സഹോദരനും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ ആറ് വയസ്സുള്ള അണിമയാണ് മരിച്ചത്.അമ്മ ഷൈലജയും മകൻ നാല് വയസ്സുള്ള അക്ഷയും ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്.ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ചയ്ക്ക് മുൻപ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം. ഇന്ന് രാവിലെ മുതൽ വീട് അടഞ്ഞു കിടക്കുകയായിരുന്…