പഴുവിലിൽ തെരുവുനായ ആക്രമണം; 6 പേർക്ക് കടിയേറ്റു, ❗പെരിങ്ങോട്ടുകര: ❗ പഴുവിൽ വെസ്റ്റിലും സമീപ പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതായി പറയുന്നത്. ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം കിഴക്കേനട റോഡിൽ വിജയ എന്ന സ്ത്രീയെയാണ് നായ ആദ്യം കടിച്ചത്. കയ്യിലും തുടയിലും കടിയേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് എൻ റോഡിൽ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന സ…
കൈപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫിഫ ലോകകപ്പിന് മുന്നോടിയായി ONE STEP SHOOT OUT ഫ്ലഡ് ലൈറ്റ് മത്സരം മുണ്ടൂരിൽ സംഘടിപ്പിച്ചു . മത്സരംകൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ ജി സതീശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സമ്മാനദാനം ഡി സി സി സെക്രട്ടറി ജിമ്മി ചൂണ്ടൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ ടി ജോസ്,എൻ കെ രാജു,പഞ്ചായത്ത് മെമ്പർമാരായ മേരി പോൺസൺ,ജെസ്റ്റോ പോൾ,മേരി ആന്റണി,പിൻസി പ്രിൻസ്,സുമിത വിനു, സോമ്പി മുണ്ടൂർ, കെ ബി ദീപക്,ജോൺസൻ ജോർജ്ജ് ധന…
കുന്നംകുളം: ഷിഗല്ല രോഗപ്രതിരോധ ബോധവത്കരണ ക്യാമ്പയിന് തുടക്കം. കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, ഗവൺമെന്റ് ആയുർവേദ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിൻ. ഷിഗല്ല രോഗപ്രതിരോധ മാർഗങ്ങൾ, വ്യക്തി ശുചിത്വം, സുരക്ഷിതമായ കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവത്കരണം നൽകി. കൃഷിഭവൻ ഓഫീസർ എസ്. ജയൻ, ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. മിഥു കെ. തമ്പി എന്നിവർ നേതൃത്വം നൽകി. ശ്രീജ ശശിധരൻ, മുഹമ്മദ് ഷാനിഫ് എന്നിവർ സംസാര…
തോളൂർ: പഞ്ചവടി പാലം മോഡലിൽ കമ്മിഷൻ അടിക്കാൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും നടത്തുന്ന വടം വലിയാണ് തോളൂർ മെയിൻ റോഡ് പാലം പണി ഇഴഞ്ഞു നീങ്ങാൻ കാരണമെന്നും അതിനാലാണ് സമാന്തര പാലം പൊളിഞ്ഞു വീണ് അപകടം സൃഷ്ട്ടിക്കാൻ കാരണമെന്നും യുവമോർച്ച ആരോപിച്ചു. പൊളിഞ്ഞ പാലം അപകട ഭീഷണിയിലാണെന്നും ഈ പാലം ബലപ്പെടുത്തിയ ശേഷം മാത്രം പുതിയ പാലം പണി തുടങ്ങിയാൽ മതിയെന്നുള്ള ബി.ജെ.പിയുടെ ആവശ്യം തള്ളിക്കളഞ്ഞ പഞ്ചായത്ത് അധികാരികൾക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ ട്രഷറർ രാകേഷ് അമ്പാടി റീത്ത് വച്ച് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി പ…
മുളങ്കുന്നത്തുകാവ് : നട്ടെല്ലിൽ കുത്തേറ്റ രോഗിയെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. നട്ടെല്ലിൽ കുത്തേറ്റ നിലയിൽ എത്തിയ 29ന് വയസുള്ള യുവാവിനാണ് പുലർച്ചെ ശസ്ത്രക്രിയ നടത്തിയത്. വിശദമായ പരിശോധനയിൽ സുഷുമ്ന നാഡിയോട് വളരെ അടുത്തായി ഒരു മൂർച്ചയുള്ള ഉപകരണം ആഴത്തിൽ കയറിയിരിക്കുന്നതായി കണ്ടെത്തി. ഉപകരണം അതീവ ശ്രദ്ധയോടെ നീക്കം ചെയ്യാതിരുന്നാൽ സുഷുമ്നനാഡിക്ക് ഗുരുതര പരിക്ക് സംഭവിക്കാനും രോഗിയുടെ രണ്ട് കാലുകളുടെയും ചലനശേഷി നഷ്ടപ്പെടാനുമുള്ള സാദ്ധ്യതയുണ്ടായിരുന്നു. രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ന്യൂറോ സർജറ…
അമല മെഡിക്കൽ കോളേജ് ലൈബ്രറിയിൽ സൗജന്യ സെർച്ച് & പ്രിൻ്റ് ഹബ് അമല മെഡിക്കൽ കോളേജ് കേന്ദ്ര ലൈബ്രറിയിൽ വായനക്കാർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന സൗജന്യ സെർച്ച് & പ്രിൻ്റ് ഹബ് ആരംഭിച്ചു. അമല ജേയിൻ്റ് സയറക്ടർ ഫാ. ആൻ്റണി പെരിഞ്ചേരി സി.എം.ഐ. സ്വിച്ച് ഓൺ ചെയ്ത് ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി, ചീഫ് ലൈബ്രറിയൻ പ്രൊഫ. ഡോ. എ.റ്റി. ഫ്രാൻസിസ്, ജനറൽ മാനേജർ ബോർജിയോ ലൂവിസ്, ഡെപ്യൂട്ടി ലൈബ്രേറിയൻ ജിക്കോ കോടങ്കണ്ടത്ത്, വിദ്യാർത്ഥി പ്രതിധിനി മെറിൾ ബോർജിയോ, …
കുട്ടികളിലെ കാൻസർ രോഗം- ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എരുമപ്പെട്ടി : എരുമപ്പെട്ടി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുന്നത്തേരി അങ്കണവാടി നമ്പർ 3-ൽ "കുട്ടികളിലെ കാൻസർ രോഗം" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ആശാ പ്രവർത്തക റോസി പോൾ ഉദ്ഘാടനം ചെയ്തു. ക്ലാസ് നയിച്ചത് ലയൺ ലെഫ്റ്റനൻ്റ് കേണൽ ഡോ. റെജീന പി. എഫ്. ആയിരുന്നു. ലയൺ റോസി പീറ്റർ പരിപാടിയിൽ അനുഗമിച്ചു. അങ്കണവാടി ടീച്ചർ ഷിനി പി. ബി., അങ്കണവാടി ഹെൽപ്പർ ഷൈനി, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. റിസോഴ്സ് പേഴ്സൺ കുട്ടികളിലെ കുട്ടികളില…
മുളംകുന്നത്തുകാവ്: വടക്കാഞ്ചേരി നിയോജക മണ്ഡലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അടിക്കടി ഉയർന്ന് കൊണ്ടിരിക്കുന്ന പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധിച്ചു. മുളംകുന്നത്തുകാവ് മണ്ഡലം കോൺഗ്രസ്സ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡൻ്റ് എ. ടി. ജോൺസൺ അധ്യക്ഷതവഹിച്ചു. പാചകവാതകത്തിൻ്റെ വില വർദ്ധനവിൽ ജനം ആശങ്കയിലാണ്. യോഗത്തിൽ വിലവർദ്ധനവിനെതിരെ പ്രമേയം പാസ്സാക്കി. വി കരുണാകരൻ എ.എം. ജെയ്സൺ, പി. എ. ജനാർദ്ദനൻ, കൊച്ചുത്രേസ്യാ ജെ മുരിങ്ങാത്തേരി, എ.എസ്. നദീറ , ശശീധരൻ മാസ്റ്റർ,സി .എൻ .വിജയകുമാർ, എ എൻ ദിലീപ് കുമാർ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.
DYFI തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി DYFI കുറുമാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കുറുമാൽ വോളി അരീനയിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെന്റ് DYFI വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. DYFI വേലൂർ മേഖല സെക്രട്ടറി സ: രഞ്ജിത്ത് രാമകൃഷ്ണൻ, CPIM വേലൂർ ലോക്കൽ കമ്മിറ്റി അംഗം എം എ ബിജു, അനീറ്റ ബിജു, ആന്റു പി ജെ എന്നിവർ സംസാരിച്ചു. ടൂർണമെന്റ്ലെ ഫൈനൽ മത്സരത്തിൽ കുറുമാൽ പവർ ലെജൻസ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് വോളി ടൈറ്റൻസ് നെ പരാജയപ്പെടുത്തി. 16-24,21-24,24-20,13-24 എന്നിങ്ങനെയാണ് പോയിന്റ് നില.…
മദ്യപിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പോലീസിന്റെ പിടിയിലായി . തിരുവില്ലാമല - തൃശൂർ റൂട്ടിലോടുന്ന ബസിലെ ജീവനക്കാരെ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലൂടെ പഴയന്നൂർ പോലീസാണ് സ്റ്റാൻഡിൽ വെച്ച് പിടികൂടിയത്. ഇവർ സ്ഥിരമായി മദ്യപിച്ച് സർവീസ് നടത്താറുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം മദ്യപിച്ച് പൊതുവാഹനം ഓടിച്ച ഇരുവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് ശുപാർശ ചെയ്യുമെന്നും പോലീസ് അറിയിച്ചു. 🔻🔻🔻🔻🔻🔻🔻🔻🔻?…
❗വേലൂർ ❗ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എമർജൻസി റെസ്പോൺസ് ടീം യോഗം വേലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് നിതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് മെമ്പർമാർ, എസ് ഐ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് വിഭാഗം, കെഎസ്ഇബി വിഭാഗം, ആരോഗ്യ വകുപ്പ്,പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ, സ്കൂൾ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഹരിത കർമ്മ സേന വിഭാഗം എന്നിവർ പങ്കെടുത്തു. 🔻?…
⭕കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിലെ വിശ്വസ പരിശീലന പ്രവേശനോത്സവം ഭക്തി സാന്ദ്രമായി.⭕ ❗കുറുമാൽ ❗ ഞായറാഴ്ച രാവിലെ 8:30 ഓടെ അസംബ്ലിയോടെ ആരംഭിച്ചു. പുതിയ അധ്യാപകരായി എത്തിയ സിസ്റ്റർ നീതി(msj ), കാൽവരി ആശ്രമത്തിലെ br.ജോവൽ എന്നിവർക്ക് സ്വീകരണം നൽകിയ ശേഷം പ്രവേശനോത്സവം വികാരി ഫാ. ഡോ. സേവ്യാർ ക്രിസ്റ്റി പള്ളികുന്നത്ത് പി ടി എ പ്രസിഡന്റ് ജിജോ വടക്കന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലിന്റോ വടക്കൻ, വൈ. പ്രിൻസിപ്പൽ കുഞ്ഞമ്മ ദേവസി, സെക്രട്ടറി ബൈജു കെ പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ആരാധന, കുബസരം, ക്ലാസ് ചെയ്ഞ്ചിങ…
❗ കേച്ചേരി : ❗ കൂമ്പുഴയിൽ ഭീമൻ മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി. കേച്ചേരി അക്കികാവ് ബൈപാസ് റോഡിന് സമീപമുള്ള കൂമ്പുഴയിൽ വലയിൽ കുടുങ്ങിയ ഭീമൻ മലമ്പാമ്പിനെയാണ് ചത്ത നിലയിൽ കണ്ടത്. ജീവനുണ്ടെന്നും തലയുടെ ഭാഗം വലയിൽ കുടുങ്ങി കിടക്കുകയാണെന്നും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച മലമ്പാമ്പാണ് ചത്തതാണെന്ന് ഫോറസ്റ്റ് അധികൃതർ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി മലമ്പാമ്പ് പൊന്തി കിടക്കുന്ന അവസ്ഥയിൽ പുഴയിൽ തുടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം…
❗കേച്ചേരി :❗ കിഴക്കാളൂർ മറിയം ത്രേസ്യ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിൻ്റേയുംവി.അന്തോണീസിന്റേയും, വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുനാൾ നാളെ (ജൂൺ 7 ഞായറാഴ്ച) ആഘോഷിക്കുന്നു. രാവിലെ 10 ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബ്ബാനക്ക് ഫാ. പോൾ അറയ്ക്കൽ, ഫാ. ദേവസ്സി പന്തല്ലൂക്കാരൻ, ഫാ. ജേക്കബ് തച്ചറാട്ടിൽ എന്നിവർ കാർമ്മികർ ആകും. തുടർന്ന് പ്രദക്ഷിണം, ഊട്ടുനേർച്ച ആശിർവാദം എന്നിവയും ഉണ്ടായിരിക്കും. വികാരി ഫാ. ജാക്സൺ ചാലയ്ക്കൽ,ജനറൽ കൺവീനർ ഡേവിഡ് അതിയുന്തൻ, കൈക്കാരന്മാരായ ജോയ് പാലയൂർ, വിൻസെന്റ് ചുങ്കത്ത്, മറ്റു കൺവീനർ മാരായ ചാക്കുട്ട…
മാദ്ധ്യമ പ്രവർത്തക ക്ഷേമ പദ്ധതികൾ: അനുകൂല നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി. മാധ്യമ പ്രവർത്തകരുടെ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) നൽകിയ അഞ്ചിന അകാശപത്രിക സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കെ.ജെ.യു സംസ്ഥാന കമ്മിറ്റി നൽകിയ നിവേദനം സ്വീകരിച്ച ശേഷം നേതാക്കളുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക മാധ്യമ പ്രവർത്തക ക്ഷേമനിധി, ആരോഗ്യ സുരക്ഷാ - ഇൻഷ്വറൻസ് പദ്ധതി, വിവിധ സർക്കാർ കമ്മിറ്റികളിൽ പ്രാതിനിധ്യം നൽകുക, മാധ്യമ പ്രവർത്തക സുരക്ഷക്കായി നിയമ…
കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ ഇടവക ദൈവാലയത്തിൽ ചെറിയ തിരുനാളിന് കൊടികയറി. കുന്നംകുളം : കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ ഇടവകയിലെ ചെറിയ തിരുനാളായി, കക്കാട് സെൻ്റ് ആൻ്റണീസ് കപ്പേളയിൽ, വി അന്തോണീസിൻ്റെ തിരുനാളിന് കൊടികയറി. ജൂൺ 6 ശനിയാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവ ഫാദർ ഡെയ്സൺ മുണ്ടോപുറം തിരുനാൾ കൊടികയറ്റി . ജൂൺ 6 ശനി മുതൽ ജൂൺ 12 വെള്ളി വരെ രാവിലെ ഇടവക ദൈവാലയത്തിൽ തിരുനാളിന് ഒരുക്കമായി വിശുദ്ധ കുർബാനയും നേർച്ച വിതരണവും, വൈകിട്ട് 6.30 ന് സെൻ്റ് ആൻറണീസ് കപ്പേളയിൽ ലദീഞ്ഞും നൊവേനയും നേർച്ച വിതരണവും ഉണ്ടാകും. തിരുനാൾ ദിനമായ ജൂൺ 13 ശനിയ…
കോഴിക്കോട് ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറി പന്നിത്തടം സ്വദേശികളായ മൂന്നുപേർ മരിച്ചു. പന്നിത്തടം നീണ്ടുർ കോട്ടപ്പുറത്ത് ഇബ്രാഹിമിന്റെ മകൻ ഷാഫിദ് , ഷാഹിദിന്റെ ഭാര്യ ഷഹീന ഇവരുടെ ബന്ധു ആലങ്കോട് സ്വദേശി ജഹാന എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി കോഴിക്കോട് കോഹിന്നൂരിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് അപകടം നടന്നത്. രണ്ടു കാറുകളിലായി കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ട് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.…
മുണ്ടൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടൂർ യൂണിറ്റിന്റെ 31ആം മത് വാർഷിക സമ്മേളനം കുടുംബ സംഗമവും ഏകോപന സമിതി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു . യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി.എൽ ഷാജു അധ്യക്ഷത വഹിച്ചു. പി.പി ജോണി, ജോസ് തോമസ്, നിജോ എ. ജെ, ജോൺസൺ സി. ഐ ,ബിൻസൺ സി. ജെ , ജോയ് സി.ഷാജു എന്നിവർ സംസാരിച്ചു.
കുന്നംകുളം : അമൃത് പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയിൽ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ ഒരു ഘട്ടം പൂർത്തിയാകുന്നു. വെള്ളിയാങ്കല്ലിൽ നിന്നും തൃത്താല പമ്പ് ഹൗസിലേക്ക് വെള്ളം കൊണ്ടുവന്ന് അവിടെയുള്ള ശുദ്ധീകരണശാലയിലൂടെ കുന്നംകുളത്തേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ പ്രവർത്തികൾക്കും കൂടി 40 കോടിയിലേറെ ചെലവഴിച്ചു. അമൃത് പദ്ധതി പ്രകാരം ലഭിച്ച പദ്ധതിയിൽ തൃത്താല ശുദ്ധീകരണ പ്ലാന്റിനു 20 കോടി രൂപ നൽകി നഗരസഭയിലെ പല വാർഡുകളിലായി പൈപ്പുകൾ വിന്യസിപ്പിച്ചു. പത്തുലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള പുതിയ ടാങ്ക് കുറു…
മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വരവൂർ സ്വദേശിനിയായ നെഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ ആര്യ (18)യാണ് മരിച്ചത്. മൈസൂർ ആദി ചുഞ്ചനഗിരി മെഡിക്കൽ കോളേജിലെ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയാണ് ആര്യ. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. കോളേജിൽ നിന്ന് പിതാവിനോടൊപ്പം കാറിൽ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.പിതാവ് സുരേന്ദ്രനും പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സംസ്കാരം പിന്നീട് നടക്കും. മാതാവ് - സി…
🏆⭕മിന്നും വിജയം നേടി പൂറ്റേക്കര സെന്റ് ജോർജസ്സ് ഹയർ സെക്കൻഡറി⭕🏆 ❗പുറ്റേക്കര❗ 17 ഫുൾ A+ പുറ്റേക്കര സെന്റ് ജോർജസ്സ് ഹയർ സെക്കൻഡറിയിൽ മിന്നും വിജയം. സയൻസ് വിഭാഗത്തിൽ 100% വിജയം നേടി. കോമേഴ്സ് വിഭാഗത്തിൽ 95% വിജയം . കോമേഴ്സ് 9 പേർക്ക് ഫുൾ A+ സയൻസ് 8 പേർക്ക് ഫുൾ A+ 💫 നാട്ടിലെ വിശേഷം നാട്ടുവാർത്തയിലൂടെ💫 👇 https://chat.whatsapp.com/BcUywFHtf2yAjm3sXElo8f 🔻🔻🔻🔻🔻🔻🔻
കുന്നംകുളം: കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ യജുർവേദ ലക്ഷാർച്ചനയ്ക്ക് സമാപനമായി. പ്രതിഷ്ഠാദിനത്തിനു മുന്നോടിയായി നടന്ന ലക്ഷാർച്ചനക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് നാരായണൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി വിശേഷാൽ കളഭാഭിഷേകം ഉണ്ടായിരുന്നു.ക്ഷേത്രത്തിലെത്തിയ എല്ലാ ഭക്തജനങ്ങൾക്കും പ്രസാദഊട്ടും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ .കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറർ കെ ഭാസ്കര കുറുപ്പ് എന്നിവർ നേതൃത്വം നൽകി. കക്കാട് ശ്രീ മഹാഗണപതി ക്ഷേത്ര…
നിയമ പഠന ക്ലാസ് സംഘടിപ്പിച്ചു. തലക്കോട്ടുകര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ "സൈബർ നിയമങ്ങളും മൊബൈൽ അഡിക്ഷനും എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിപ്രസാദ് നിർവ്വഹിച്ചു . വായനശാല ജോയിൻ്റ് സെക്രട്ടറിയും വാർഡ് മെമ്പറുമായ കെ.എൽ .പോൾസൺ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി മുരളി സി.കെ. സ്വാഗതം പറഞ്ഞു . കുന്നംകുളം താലൂക്ക് ലൈബറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി രാജഗോപാൽ മാസ്റ്റർ മുഖ്യാതിഥിയായി. തലപ്പിള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയിലെ അഡ്വക്കറ്റ് അ…
ഫാ. ജോസ് സെയിൽസ് ബാസ്കറ്റ്ബോൾ ട്രോഫി അമല നേടി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നടത്തിയ ഫാ.ജോസ് സെയിൽസ് അഖിലകേരള അന്തർ മെഡിക്കൽ കോളേജ് പുരുക്ഷ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഡബിൾ - ഡ്രിബിൾ 2026 അമലയ്ക്ക് ലഭിച്ചു. കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആണ് റണ്ണർ അപ്പ്. വനിതാവിഭാഗം കിരീടം കാലിക്കറ്റ് കെ.എം.സി.റ്റി മെഡിക്കൽ കോളേജ് നേടി. പുഷ്പഗിരി മെഡിക്കൽ കോളേജ് ആണ് റണ്ണർ അപ്പ്. ദേശീയ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ , മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ്, മുൻ ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ താരം സണ്ണി തോമസ് എന്നിവർ ചേർന്ന് സമ്മാനദാ…
ദേശീയ മെഡിക്കൽ ക്വിസ് മത്സരത്തിൽ തൃശൂർ മെഡിക്കൽ കോളേജിന് ഒന്നാം സ്ഥാനം മുളങ്കുന്നത്തുകാവ്: ഐ.എം.എ. മെഡിക്കൽ സ്റ്റുഡന്റസ് നെറ്റ്വർക്ക് കേരളം (IMA MSN Keralam) സംഘടിപ്പിച്ച 'ഇന്റലക്റ്റ 2.0' (INTELLECTA 2.0) ദേശീയ മെഡിക്കൽ ക്വിസ് മത്സരത്തിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി. തൃശൂർ മെഡിക്കൽ കോളേജിലെ 43 ആം ബാച്ച് MBBS വിദ്യാർത്ഥികളായ നദീം അഹമ്മദ്, രോഹൻ ആർ.എസ്., ലുഖ്മാൻ സഗീർ എന്നിവരടങ്ങിയ ടീമാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ഐ.എം.എ. എം.എസ്.എൻ. മുളങ്കുന്നത്തുകാവ് ബ്രാഞ്ച് യൂണിറ്റിനെ പ്രതിനിധീകരിച്ചാണ് ഇവർ…
നികുതിയടക്കാനുള്ള രസീത് അനുവദിച്ചു നൽകിയത് ആശ്വാസമായി. കൈപ്പറമ്പ് : കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂർ , കൈപ്പറമ്പ്, മുണ്ടൂർ വില്ലേജിൽ കുറച്ചു നാളുകളായി കൈപ്പറമ്പ് പ്രദേശത്തെ നിവാസികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ നികുതി അടയ്ക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ഭൂമിയുടെ നികുതി അടക്കാൻ സാധിക്കാത്ത അവസ്ഥയിൽ നെല്ലിൻ്റെ സബ്സിഡിയും വിദ്യാഭ്യാസത്തിനായുള്ള മറ്റ് കാര്യങ്ങൾക്കും നികുതി രസത്തിന്റെ പേരിൽ തടസ്സം നേരിട്ടിരുന്നു. ഗ്രാമസഭകളിലും പഞ്ചായത്തിലും പ്രദേശവാസികൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോൾ സാഹചര്യം കണക്കെല്ലുടുത്ത് പഞ്ചായത്ത് പ…
ജനശ്രീ സുസ്ഥിര വികസന മിഷ൯ വടക്കാഞ്ചേരി ബ്ലോക്ക് യൂണിയ൯ 20-ാ൦ വാ൪ഷിക സമ്മേളന൦. ❗കൈപ്പറമ്പ് :❗ ജനശ്രീ സുസ്ഥിര വികസന മിഷ൯ വടക്കാഞ്ചേരി ബ്ലോക്ക് യൂണിയ൯ 20-ാ൦ വാ൪ഷിക സമ്മേളന൦ പുറ്റേക്കര സെന്റ് . ജോ൪ജ്ജ് ഹയ൪സെക്ക൯്ററി സ്കൂളിൽ വച്ച് നടത്തി. ജനശ്രീ ജില്ല സെക്രട്ടറി എ ടി ജോസിന്റെ അധ്യക്ഷതയിൽ ജനശ്രീ സുസ്ഥിരവികസമിഷ൯ ജില്ല ചെയ൪മാ൯ ഒ. അബ്ദുറഹ്മാ൯കുട്ടി ഉദ്ഘാടന൦ ചെയ്തു. ബ്ലോക്ക് യൂണിയ൯ പ്രസിഡ൯റ് ജോൺസൺ ജോ൪ജ്ജ്, കൈപ്പറമ്പ് മണ്ഡല൦ പ്രസിഡ൯റ് കെ ജി സതീശ൯, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡ൯റ് പ്രമീള സുബ്രഹ്മണ്യ൯, ജില്ലാ പഞ്ചായത്ത് മെമ്പ൪ ലീല രാമകൃഷ്ണ൯, ബ്ലോ…
യുവജനങ്ങളിൽ കായിക മനോഭാവവും കൂട്ടായ്മയും വളർത്തുന്നതിനായി ഗ്രാസ്വേ വേലൂർ സംഘടിപ്പിച്ച ഗ്രാസ് വേ ചാമ്പ്യൻസ് ലീഗിന്റെ ഭാഗമായ വോളി ഫെസ്റ്റ് മത്സരങ്ങൾ കുറുമാൽ വോളി അരീനയിൽ വിജയകരമായി സമാപിച്ചു. ബി വിവിധ ടീമുകളുടെ ആവേശകരമായ പങ്കാളിത്തവും പ്രേക്ഷകരുടെ മികച്ച പിന്തുണയും കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച റോയൽ സിക്സ് ടീം ചാമ്പ്യൻമാരായി. ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ ഒരു സെറ്റിനു മികച്ച പോരാട്ടം കാഴ്ചവെച്ച മിസ്റ്റിക് വോൾവ്സ് റണ്ണേഴ്സ് അപ്പായി. മികച്ച അറ്റാക്കർ ആയി ജോഷ്വ ജോയ്, എമെർജിങ് പ്ലയെർ ആയി എബൽ ഷാജി, …
ആയുഷ് ഏകാരോഗ്യ ദേശീയ ശില്‍പ്പശാല കിലയില്‍ നടന്നു . മുളങ്കുന്നത്തുകാവ് : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ തൃശൂരിലെ ആസ്ഥാനത്ത് നടന്ന രണ്ടാമത് ദേശീയ ആയുഷ് ആരോഗ്യ സമ്മേളനം വൈവിധ്യമാര്‍ന്ന അക്കാദമിക് സെഷനുകളും വിദഗ്ധ ചര്‍ച്ചകളും കൊണ്ട് ശ്രദ്ധേയമായി. പ്രൊജക്റ്റ് വണ്‍ ഹെല്‍ത്ത് സി.ഇ.ഒ. ഡോ.മിഥുന് ടി.കെ. ആമുഖ പ്രഭാഷണം നടത്തി. പത്മശ്രീ ജേതാവും തമിഴ്നാട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാല മുന്‍ പ്രൊഫസറുമായ ഡോ.പുണ്യമൂര്‍ത്തി എന്‍.എത്നോവെറ്ററിനറി ചികിത്സാരീതികള്‍, അനുഭവങ്ങള്‍,ഉള്‍ക്കാഴ്ചകള്‍, വണ്ഹെല്ത്തില…
രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. .............................. അവണൂർ: കോൺ ഗ്രസ്സ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് എ. എം ജെയ്സൺ മാസ്റ്റർ അധ്യക്ഷതവഹിച്ച യോഗം കെ.പി.സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനംചെയ്തു. ഡി. സി. സി മെമ്പർ ബാബു എൻ.എഫ്, സുരേഷ് അവണൂർ , പി.വി.ബിജു, എ.ജി. നാരായണൻ, വി.വി. രാംകുമാർ, അനിൽ സമൃാട്ട്, ബാബുരാജ്, ജിമ്മി, ഡെന്നിഎന്നിവർ അനുസ്മരണം നടത്തി.
അറബി ഭാഷാ വിദ്യാർത്ഥികൾ പ്രാദേശിക സഞ്ചാരം നടത്തി . തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അറബി ഭാഷാ പ്രചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും കണ്ടാണശ്ശേരി പഞ്ചായത്തിൽ പൈതൃക സംരക്ഷണ പ്രാദേശിക സഞ്ചാരം നടത്തി. കൂനംമൂച്ചി സെൻ്റ് തോമസ് യു.പി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രാദേശിക സഞ്ചാരം സംഘടിപ്പിച്ചത്. സ്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപകൻ റോബിൻ സി .എഫ് സഞ്ചാര റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൈതൃക സംരക്ഷണ കേന്ദ്രങ്ങളായ കണ്ടാണശ്ശേരിയിലെ മുനിയറ, സാഹിത്യകാരൻ കോവിലൻ്റെ ഭവനം.കുടീരം. കുടക്കല്ല് തുടങ്ങിയ സ്ഥലങ്ങളാണ് പൈതൃക സംരക്ഷണ പ്രാദേശിക സഞ്ചാര…
മുളങ്കുന്നത്ത്കാവ് : ഖത്തർ സംസ്കൃതിയുടെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു. ഖത്തറിൽ ജോലി ചെയ്ത് വരവെ മരണപ്പെട്ട പ്ലാക്കൽ ചന്ദ്രന്റെ ഭാര്യ ഉഷാകുമാരി തുക സി പി ഐ എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദറിൽ നിന്ന് ഏറ്റുവാങ്ങി. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സിന്ധു അജയകുമാർ അദ്ധ്യക്ഷയായിരുന്നു. ഖത്തർ സംസ്കൃതി പ്രതിനിധി സി ഷാജി, തിരൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് എ എൻ കൃഷ്ണകുമാർ, സി പി ഐ എം എൽ സി സെക്രട്ടറി പി.ജി ജയ പ്രകാശ്, മഹിളാ അസോസിയേഷൻ ജില്ലാ ജോ സെക്രട്ടറി രഞ്ജു വാസുദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോണി സണ്ണി, പഞ്ചായത്ത് മെമ്പർമാരായ …
പുതിയ സർക്കാരിൻ്റെ തീരുമാനങ്ങൾ ✅ ആശാ പ്രവർത്തകരുടെ ശമ്പളം 3000 രൂപ കൂട്ടി ✅ അങ്കണവാടി ജീവനക്കാർക്ക് 1000 രൂപ കൂട്ടി ✅ പാചക തൊഴിലാളികൾക്ക് 1000 രൂപ കൂട്ടി ✅ ജൂൺ 15 മുതൽ സൗജന്യ യാത്ര ( KSRTC ബസിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു) ✅ ജി സുധാകരനെ പ്രോ ടൈം സ്പീക്കറായി നിയമിച്ചു ✅ നവകേരള യാത്രയ്ക്കിടെ ഗൺമാൻമാരുടെ ആക്രമണത്തെ കുറിച്ച് പുനരന്വേഷണം നടത്തും 🔻🔻🔻🔻🔻🔻🔻🔻🔻🔻
⭕യൂണിറ്റ് വാർഷികം ആഘോഷിച്ചു.⭕ ❗കുറുമാൽ ❗ കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിലെ മദർ തെരേസ യൂണിറ്റിന്റെ വാർഷികം അതിവിപുലമായി ആഘോഷിച്ചു. യുണിറ്റ് പ്രിസിഡന്റ് ഡെയ്സൺ പാണേങ്ങാട്ടിന്റെ അധ്യക്ഷതയിൽ ഇടവക വികാരി റവ. ഫാ. ഡോ. സേവ്യർ ക്രിസ്റ്റി പള്ളിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ലിജോ റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവകാഗംവും യൂണിറ്റ് അംഗവുമായ റവ. ഫാ. ഫർണാണ്ടോ കപൂച്ചിൻ, മദർ സുപ്പീരിയർ സിസ്റ്റർ നോബർട്ട്, കേറ്റിസം പ്രധാനാധ്യാപകൻ ലിന്റോ വടക്കാൻ, ഇടവക കൈകാരന്മാർ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന വിവിധ ക…
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുൻസിപ്പൽ തല എജുക്കേഷൻ കമ്മിറ്റി വിളിച്ചു ചേർത്തു. സ്കൂളുകൾ തുറക്കുന്നതിന് മുൻപുള്ള തയ്യാറെടുപ്പുകൾക്കും അധ്യയനവർഷത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും കുന്നംകുളം നഗരസഭ അതിർത്തിയിലെ പ്രധാന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്ന കാര്യത്തിൽ നഗരസഭ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ട് എന്ന് യോഗം വിലയിരുത്തി. സ്കൂൾ പരിസരങ്ങളിൽ പുല്ലുകൾ വെട്ടി വൃത്തിയാക്കുന്നതിന് തീരുമാനിച്ചു. പരിസ്ഥിതി ദിനം, വായനാദിനം, വൈക്കം മുഹമ്മദ് ബഷീർ ചരമദിന…
കിണറ്റിൽ വീണ മയിലിനെ എരുമപ്പെട്ടി ഫോറസ്റ്റ് കാരെത്തി രക്ഷപ്പെടുത്തി . ❗കേച്ചേരി ❗ കേച്ചേരി പട്ടിക്കര കിഴക്കുമുറിയിൽ ഷിഹാബുദ്ദീൻ്റെ വീട്ടു കിണറ്റിൽ വീണതായിരുന്നു മയിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം പറമ്പുകളിലും വീടിന്മേലും തലങ്ങും വിലങ്ങും പറന്നു നടക്കുന്ന മയിലുകളിലെ കൂട്ടത്തിൽ ഒന്ന് കിണറിനെ മൂടിയ നെറ്റിൽ പറന്നിരുന്നതോടെ വലയോടു കൂടി കിണറ്റിലേക്കു വീഴുകയായിരുന്നു. മയിലുകളുടെ കൂട്ടക്കരച്ചിൽ കേട്ടതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ വീണു കിടക്കുന്ന മയിലിനെ വീട്ടുകാർ കണ്ടത്. ഉടനെ സി പി എം പ്രവർത്തകൻ എ വി സത്യൻ വിവരമറിയി…
ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽസി.ടി. ബിജു രക്തസാക്ഷി ദിനാചരണം നടന്നു. രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിപതാക ഉയർത്തി. പൊതുയോഗം ഡി.വൈ.എഫ്. ഐ ജില്ലാ സെക്രട്ടറി കെ.എസ്. റോസൽ രാജ് ഉദ്ഘാടനം ചെയ്തു. കെ.ആർ.പ്രശാന്ത് അദ്ധ്യക്ഷനായി.കെ.എസ്. സെന്തിൽകുമാർ,പി.എൻ. സുരേന്ദ്രൻ,ഡോ :കെ.ഡി.ബാഹുലേയൻ , എ.ആർ. ജയരാജ്, ഇ.ആർ. രാഹുൽ , എ.ഡി.അജിഎന്നിവർ സംസാരിച്ചു. വൈകീട്ട് സി.പി. എമ്മിൻ്റെ നേതൃത്വത്തിൽ റാലിയം.പൊതുസമ്മേളനവും നടന്നു ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു . 🔻…