തൃശൂർ റവന്യൂ ജില്ലാ കായികമേള

 തൃശൂർ റവന്യൂ ജില്ലാ കായികമേള:



🔻 93 പോയിന്റോടെ ചാലക്കുടി മുന്നിൽ;


 തൊട്ടുപിന്നിൽ🔻 *തൃശൂർ ഈസ്റ്റ്*

 

കുന്നംകുളം : ട്രാക്കിലും ഫീൽഡിലും ആവേശപ്പോരാട്ടം മുറുകുന്ന തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനം പൂർത്തിയാകുമ്പോൾ 93 പോയിന്റോടെ ചാലക്കുടി ഉപജില്ല മുന്നേറ്റം തുടരുന്നു. എട്ട് സ്വർണം, ഒൻപത് വെള്ളി, എട്ട് വെങ്കലം അടക്കം 25 മെഡലുകളോടെയാണ് ചാലക്കുടിയുടെ കുതിപ്പ്.


ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ (92 പോയിന്റ്) തൃശൂർ ഈസ്റ്റ് ഉപജില്ല ചാലക്കുടിക്ക് തൊട്ടുപിന്നിൽ ശക്തമായ ഭീഷണിയുയർത്തുന്നുണ്ട്. ഒൻപത് സ്വർണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 23 മെഡലുകളാണ് തൃശ്ശൂർ ഈസ്റ്റ് സ്വന്തമാക്കിയത്. 63 പോയിൻ്റുള്ള (7 സ്വർണം, 4 വെള്ളി, 6 വെങ്കലം) ആതിഥേയരായ കുന്നംകുളം ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.

*മറ്റു ഉപജില്ലകളുടെ പോയിന്റ് നില:*


✅ വലപ്പാട്: 52 പോയിന്റ് (നാലാം സ്ഥാനം)


✅ തൃശ്ശൂർ വെസ്റ്റ്: 45 പോയിന്റ് (അഞ്ചാം സ്ഥാനം)


✅ ചാവക്കാട്, മാള: 36 പോയിന്റ് വീതം


✅ കൊടുങ്ങല്ലൂർ: 17 പോയിന്റ്


✅ വടക്കാഞ്ചേരി: 15 പോയിന്റ്


✅ ഇരിഞ്ഞാലക്കുട: 10 പോയിന്റ്


✅ ചേർപ്പ്: 9 പോയിന്റ്


✅ മുല്ലശ്ശേരി: 5 പോയിന്റ്

🔻🔻🔻🔻🔻🔻🔻