❗കുന്നംകുളം :❗
കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്ന കെ പി സി സി ജനറൽ സെക്രട്ടറി പി ടി അജയ് മോഹന്റെ ക്യാമ്പ് ഓഫിസ് പ്രവർത്തനം തുടങ്ങി. കുന്നംകുളം -തൃശൂർ റോഡിൽ കാനറ ബാങ്കിന് പുറകുവശത്തായാണ് ഓഫിസ് ആരംഭിച്ചത്. മുൻ എം പി . ടിഎൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ മുൻ എം എൽ എ . ടി വി ചന്ദ്രമോഹൻ, ഒ അബ്ദുറഹ്മാൻകുട്ടി, അഡ്വ.സി ബി. രാജീവ്, നെൽസൻ ഐപ്പ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഗഫൂർ കടങ്ങോട്, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ .സി മൊയ്തുട്ടി, ജോസഫ് ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും കുന്നംകുളത്ത് ജനസേവകനായി തുടരുമെന്ന വാക്ക് പാലിക്കാനാണ് പുതിയ ഓഫിസ് ആരംഭിച്ചതെന്ന് പി ടി അജയ് മോഹൻ പറഞ്ഞു.
🔻🔻🔻🔻🔻🔻
