തിരുത്തിപറമ്പ് സെന്റ് ജോസഫ് ദൈവാലയത്തിലെ സഹ മദ്ധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ സെപ്റ്റംബർ 27 ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

 തിരുത്തിപറമ്പ് സെന്റ് ജോസഫ് ദൈവാലയത്തിലെ സഹ മദ്ധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ സെപ്റ്റംബർ 27 ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്   വികാരി ഫാ. ഫ്രാൻസിസ് തരകൻ കൊടിയേറ്റം നിർവഹിച്ചു.

 പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് കപ്പൂച്ചിൻ ആശ്രമ സുപ്പീരിയർ റവ. ഫാ. റാഫി കണ്ണനായ്ക്കൽ കാർമികത്വം വഹിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന നടക്കും. തുടർന്ന് ലദീഞ്ഞ്, നൊവേന, തിരുനാൾ പ്രദക്ഷിണം, വാഹന വെഞ്ചിരിപ്പ്, നേർച്ച വിതരണം എന്നിവയോടെ തിരുനാൾ കർമ്മങ്ങൾ സമാപിക്കും.

🔻🔻🔻🔻🔻🔻🔻🔻🔻