മാക്കാലിക്കാവ് മോഷണം : പ്രതി അറസ്റ്റിൽ
❗കുന്നംകുളം ❗
തെക്കേപ്പുറം മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയ സംഭവത്തിൽ മുഖ്യപ്രതിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചാവക്കാട് പേരകം മല്ലാട് പുതുവീട്ടിൽ മനാഫ് എന്ന മരപ്പട്ടി മനാഫ് (50) ആണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ അഞ്ചപ്പാളത്താണ് ഇയാൾ ഇപ്പോൾ താമസിക്കുന്നത്.
കഴിഞ്ഞാഴ്ചയിലാണ് മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ മനാഫിനെ അന്നത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ നിന്നും പോലീസ് ഏകദേശം തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ വലയിലാകുന്നത്. മോഷണ മുതൽ ഇയാളുടെ വാടകവീട്ടിൽ നിന്നും പോലീസ് വീണ്ടെടുത്തിട്ടുണ്ട്..
🔻🔻🔻🔻🔻🔻🔻🔻
