തൃശ്ശൂർ ജില്ലയിൽ എം.പി.എൽ.എ.ഡി.എസ്. പദ്ധതികളുടെ പുരോഗതി വിലയിരുത്തി; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം

 തൃശ്ശൂർ ജില്ലയിൽ എം.പി.എൽ.എ.ഡി.എസ്. പദ്ധതികളുടെ പുരോഗതി വിലയിരുത്തി; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം




തൃശ്ശൂർ ജില്ലയിലെ എം.പി.എൽ.എ.ഡി.എസ്. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഡി.പി.സി. കോൺഫറൻസ് ഹാളിലായിരുന്നു യോഗം.


17, 18 ലോക്‌സഭകളിലെയും രാജ്യസഭയിലെയും അംഗങ്ങൾ നിർദേശിച്ച വിവിധ വികസന പദ്ധതികളുടെ പുരോഗതിയാണ് യോഗം വിലയിരുത്തിയത്. നീണ്ടുപോകുന്ന പദ്ധതികളുടെ പുനരവലോകനം, പദ്ധതി നിർവഹണത്തിലെ തടസ്സങ്ങൾ പരിഹരിക്കൽ, എസ്റ്റിമേറ്റുകൾ സമർപ്പിക്കൽ, നിലവിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ, വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.


കെ. രാധാകൃഷ്ണൻ എം.പി., കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി, ജില്ലാ പ്ലാനിങ് ഓഫീസർ എ.ഡി. ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.