മുതിർന്ന പൗരന്മാരെ ആദരിച്ചു
മുണ്ടൂർ:
മുണ്ടൂർ പരിശുദ്ധ കർമ്മല മാതാ ദേവാലയത്തിൽ പിതൃവേദിയുടെ നേതൃത്വത്തിൽ ഇടവകയിലെ 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരെ ആദരിച്ചു. ഏറ്റവും പ്രായം ചെന്നവരെ പൊന്നാട അണിയിച്ച് ആദരിച്ച ചടങ്ങിൽ, വികാരി റവ. ഫാ. ബാബു അപ്പാടൻ വയോജനങ്ങൾക്കുള്ള സ്നേഹോപഹാരമായ ക്രൂശിതരൂപം ആശീർവദിച്ച് വിതരണം ചെയ്തു. സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ വയോജന ദിനസന്ദേശം നൽകുകയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പിതൃവേദി പ്രസിഡന്റ് ജെയിംസ് ആലപ്പാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിൽ അതിരൂപതാ സെക്രട്ടറി ജോബി ഫ്രാൻസിസ് പരിപാടികൾ ഏകോപിപ്പിച്ചു. ജോർജ് മാസ്റ്ററുടെ കവിതാപാരായണവും ഷാജു എം.ടി യുടെ ഗാനാലാപനവും ചടങ്ങിന് മാറ്റുകൂട്ടി. തുടർന്ന് സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു. പിതൃവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ റോജിത് സേവിയർ, ജോഷി തരകൻ, ഫ്രിജോ പാലോക്കാരൻ, സൈമൺ പി.പി., ബെന്നി ടി.എഫ്. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
