🔻കേരള കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് സി. വി.കുരിയാക്കോസ്, കൈപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് സുനിലൻ കണ്ടിരുത്തിക്ക് നൽകി നിർവഹിക്കുന്നു..🔻
കേരള കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു....
കൈപ്പറമ്പ്., പിജെ ജോസഫ് ചെയർമാൻ ആയിട്ടുള്ള കേരള കോൺഗ്രസിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ ആരംഭിച്ചു. കൈപ്പറമ്പിൽ ചേർന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അൻസൺ കെ ഡേവിസ് അധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ചാർജ് വഹിക്കുന്ന കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സുനിലൻ കണ്ടിരുത്തിക്ക് മെമ്പർഷിപ്പ് നൽകിയാണ് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തത്.. ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി പി.ജെ. സേവിയർ, കൈപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിന്റി ഷിജു, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ ജെ ജോതി ടീച്ചർ, ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എം കെ മോഹനൻ, കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോബി ആലപ്പാട്ട്, ഐക്യരാഷ്ട്ര സംഘടന അവാർഡ് ജേതാവ് വർഗീസ് തരകൻ, കെട്ടിയൂസി ജില്ലാ ജനറൽ സെക്രട്ടറി പി. ജി ദേവസി , ജോൺസൺ ചിറ്റിലപ്പിള്ളി,എ.പി തോമസ്, എം വി ജോസഫ്, ജോസ്പോൾ പുലിക്കോടിൽ, സി കെ ഫ്രാൻസിസ്, സി. സി. ദേവസി, ജോസഫ് തരകൻ, തുടങ്ങിയവർ സംസാരിച്ചു....
🔻🔻🔻🔻🔻🔻🔻
