മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു
വേലൂർ :
കേച്ചേരി - കുറാഞ്ചേരി സംസ്ഥാനപാതയിൽ വേലൂർ പള്ളിത്തിരിവിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വേലൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ബദുൽ സൈമൺ മുഖ്യമന്ത്രി വി. ഡി. സതീശന് നിവേദനം സമർപ്പിച്ചു.
വേലൂർ പള്ളിക്ക് സമീപമുള്ള തിരിവിൽ വലിയ വാഹനങ്ങൾ കുടുങ്ങുന്നതിനെ തുടർന്ന് ഗതാഗത തടസ്സങ്ങളും അപകടങ്ങളും പതിവാകുകയാണ്. കൂടാതെ, അർണോസ് പാതിരിയുടെ ചരിത്രസ്മാരകങ്ങൾക്കും സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിക്കുന്ന സാഹചര്യമുണ്ട്.
അപകടസാധ്യത നിറഞ്ഞ ഈ റോഡിലെ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിനും ജനങ്ങളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനും മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നിവേദനത്തിലൂടെ വാർഡ് മെമ്പർ ആവശ്യപ്പെട്ടു

