ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും.സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ നിവേദനം സമർപ്പിച്ചു
❗തിരുവനന്തപുരം :❗
സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിവേദനം സമർപ്പിച്ചു.
ഓട്ടോറിക്ഷ തൊഴിലാളികളുടെ നിലവിലെ സാമ്പത്തിക സാഹചര്യവും വർധിച്ചുവരുന്ന ജീവിതച്ചെലവും പരിഗണിച്ച് ഓട്ടോറിക്ഷയുടെ മിനിമം ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്നത് പ്രധാന ആവശ്യമായി നിവേദനത്തിൽ ഉന്നയിച്ചു.
അതോടൊപ്പം, ഓട്ടോറിക്ഷകളുടെ പ്രായോഗിക സാഹചര്യങ്ങൾ കണക്കിലെടുത്ത് കമ്പ്യൂട്ടർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സംവിധാനത്തിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കണമെന്നും, തൊഴിലാളികൾക്ക് അധിക സാമ്പത്തിക ബാധ്യതയും അനാവശ്യ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന നടപടികൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രശ്നങ്ങൾ നിരന്തരം അവഗണിക്കപ്പെടുന്ന സാഹചര്യം ഇനി തുടരാൻ അനുവദിക്കില്ലെന്നും, തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ ആവശ്യപ്പെട്ടു.
നിവേദനം സമർപ്പിക്കുമ്പോൾ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ആര്യനാട്, സംസ്ഥാന സെക്രട്ടറി ഷജീർ കൂനമൂചി, തിരുവനന്തപുരം ജില്ലാ ട്രഷറർ മാഹിൻ എന്നിവർ നേതൃത്വം നൽകി.
ഓട്ടോറിക്ഷ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാനും സംഘടന ശക്തമായ ഇടപെടലുകൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
🔻🔻🔻🔻🔻🔻🔻🔻🔻
