മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കേച്ചേരി

    കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ മൾട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലും, ചിറനെല്ലൂർ സർവീസ് സഹകരണ ബാങ്കും ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


    ചിറനെല്ലൂർ ബാങ്ക് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ മെഡിസിൻ, ശ്വാസകോശ രോഗ വിഭാഗം, എല്ലു രോഗ വിഭാഗം, ഇ എൻ ടി വിഭാഗം, ന്യൂറോളജി വിഭാഗം, ശിശു രോഗ വിഭാഗം,ക്യാൻസർ വിഭാഗം, ഡയറ്റീഷൻ തുടങ്ങിയ ഡോക്ടർ മാരുടെ സേവനം ലഭ്യമായി.   ക്യാമ്പിൽ എത്തിച്ചേർന്ന  നൂറ്റി അമ്പതോളം പേർക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി .കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി കെ . പി സാക്സൺ ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ചിറനെല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌  ടി. ഒ. സെബി അദ്ധ്യക്ഷനായി. ബാങ്ക് മുൻ പ്രസിഡന്റ്‌  പി മാധവൻ, വാർഡ് മെമ്പർ റസിയ അലി, പഞ്ചായത്ത് മെമ്പർ മാരായ ജെസി ജോസഫ്, അനുഷ ഷാഫർ, ശയ്സ്ന ജിംഷാത് ബാങ്ക് ഡയറക്ടർ മാരായ യശോദ സുരേന്ദ്രൻ, ആൻസി ജോസഫ്, പ്രിയ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് ഡയറക്ടർ മാരായ  പി . കെ പരീത്, എ കെ ഹരിദാസ് , ആർ എം നൗഫൽ , യു.വി. അശോകൻ, എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി റീന പോൾ നന്ദി പറഞ്ഞു.