SSLC ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമവും വാർഷികവും നടന്നു
❗എരുമപ്പെട്ടി:❗
എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1978-79 SSLC ബാച്ചുകാരുടെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ 10-ാം വാർഷികവും 11-ാം സംഗമവും സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.
PTA വൈസ് പ്രസിഡന്റ് ബിബിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. "79 ബാച്ച് GHSS എരുമപ്പെട്ടി" എന്ന പേരിൽ സംഘടന നാമകരണം ചെയ്ത ഈ വിദ്യാലയത്തിലെ ആദ്യത്തെ രജിസ്റ്റേർഡ് പൂർവ്വവിദ്യാർത്ഥി സംഘടന കൂടിയാണിത്.
ചടങ്ങിൽ സംഘടനയുടെ പ്രസിഡന്റ് ശോഭന കുട്ടഞ്ചേരി അധ്യക്ഷത വഹിച്ചു. ചീഫ് അഡ്വൈസർ സുധാകരൻ അവതാരകനായിരുന്നു.
ഡിപ്പാർട്ട്മെന്റ് ടെസ്റ്റിലൂടെ നേരിട്ട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി നിയമിതനായ വ്യക്തിയും ഈ പൂർവ്വവിദ്യാർത്ഥിയുമായ രാജേഷ് കെ. നായർ വിശിഷ്ടാതിഥിയായിരുന്നു. ലൈഫ് ടൈം അംഗത്വ കാർഡ് നൽകി വിശിഷ്ടാതിഥിയെ ആദരിക്കുകയുണ്ടായി.
ചടങ്ങിൽ വെച്ച് സംഘടനയുടെ വകയായി സ്കൂളിലേക്ക് ബിരിയാണി ചെമ്പ് സമർപ്പിച്ചു. സെക്രട്ടറി ബേബി കരിയന്നൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സോമൻ, ഗ്ലാഡി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് കടങ്ങോട്, ജോയിന്റ് സെക്രട്ടറി വനജ നെല്ലുവായ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ മങ്ങാട്, ശിവശങ്കരൻ കുട്ടഞ്ചേരി, മുരളി വെള്ളാറക്കാട്, ശൈലജ അമ്പലപ്പാട് എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



