നെല്ലറയൊരുക്കി വേലൂർ ബാങ്ക്:

 നെല്ലറയൊരുക്കി വേലൂർ ബാങ്ക്:

പന്ത്രണ്ടാമത് ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു.


വേലൂർ: കർഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വേലൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച പന്ത്രണ്ടാമത് ഞാറുനടീൽ ഉത്സവം ബാങ്ക് പ്രസിഡൻ്റ് സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം ചെയ്‌തു . പുതുതലമുറയിൽ കാർഷിക സംസ്കാരം വളർത്തുന്നതിന്റെ ഭാഗമായാണ് ബാങ്ക് ഇത്തരം മുന്നേറ്റങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്ക് സെക്രട്ടറി എം.ഡി. ജോസഫ് സ്വാഗതം ആശംസിച്ചു. ജില്ലയിൽ 35 ഏക്കറോളം സ്ഥലത്ത് നെൽകൃഷി നടത്തുന്ന അപൂർവം ബാങ്കുകളിലൊന്നാണ് വേലൂർ സഹകരണ ബാങ്കെന്നും പ്രതിസന്ധികൾ തരണം ചെയ്താണ് പന്ത്രണ്ടാം വർഷവും കൃഷിയിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാർഡ് മെമ്പർ ബദുൽ സൈമൺ, മുൻ ബാങ്ക് വൈസ് പ്രസിഡൻ്റ് ജോയ് കയ്യാലവിള, പള്ളി ട്രസ്റ്റി കുര്യാക്കോസ്, തോബിയാസ് മാസ്റ്റർ, സണ്ണി പുലിക്കോട്ടിൽ, സജീഷ്, ജീവനക്കാരുടെ പ്രതിനിധി സൈമൺ സി.ഡി. എന്നിവർ സംസാരിച്ചു.