മാലിന്യം തള്ളി; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

 കൈപ്പറമ്പ് പഞ്ചായത്ത് 15-ാം വാർഡിൽ മാലിന്യം തള്ളി; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

കൈപ്പറമ്പ്: 

  കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ പെരിങ്ങന്നൂർ കുളത്തിന് സമീപം റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും ഉപയോഗിച്ച സാനിറ്ററി പാഡുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. പ്രദേശത്ത് വൻ ആരോഗ്യഭീഷണിയും പരിസ്ഥിതി പ്രശ്‌നവും സൃഷ്‌ടിക്കുന്ന തരത്തിലാണ് മാലിന്യം തള്ളിയിരിക്കുന്നത്.

സംഭവസ്ഥലത്തുനിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ, പാലക്കാട് സിവിൽ സപ്ലൈസ് ഒറ്റപ്പാലം താലൂക്കിന്റെ ആവശ്യത്തിനായി  സർവീസ് നടത്തുന്ന ട്രക്കിന്റെ നമ്പറും ബന്ധപ്പെട്ട ഡീലറുടെ പേരുവിവരങ്ങളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവരെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.

പൊതുസ്ഥലങ്ങളിലും ജലാശയങ്ങൾക്ക് സമീപവും മാലിന്യം തള്ളുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിസര മലിനീകരണത്തിനെതിരെ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും പഞ്ചായത്ത് വ്യക്തമാക്കി.