വായനശാല ഭാരവാഹികളുടെ സംയുക്ത നേതൃസമിതി പുനഃസംഘടിപ്പിച്ചു

   കൈപ്പറമ്പ് :

   തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള കൈപ്പറമ്പ്, തോളൂർ പഞ്ചായത്തുകളിലെ 10 വായനശാല ഭാരവാഹികളുടെ സംയുക്ത നേതൃസമിതി പുനഃസംഘടിപ്പിച്ചു.

വൈ എം എ ഗ്രാമീണ വായനശാല സെക്രട്ടറി ബേബി പുത്തൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിൽ അംഗം കെ. രാഘവൻ അധ്യക്ഷത വഹിച്ചു.


 താലൂക്ക് സെക്രട്ടറി കെ രാമചന്ദ്രൻ കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്‌തു . ലൈബ്രറി കൗൺസിൽ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയൻ അവണൂർ പദ്ധതി വിശദീകരിച്ചു. 

 തുടർന്ന് വാസൻ പുത്തൂർ നന്ദി രേഖപ്പെടുത്തി.

 സംയുക്ത നേതൃസമിതി കൺവീനറായി ബേബി പുത്തൂരിനെ തെരഞ്ഞെടുത്തു.