❗ അവണൂർ :❗ കോൺഗ്രസ്സ് ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച അവണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പ്രൊഫ:കെ പി മുകുന്ദൻ അനുസ്മരണവും പുഷ്പാർച്ചനയും തങ്ങാലൂർ ശിവക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് ജോണി പുത്തിരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ബിന്ദു സോമൻ, എൻ എൽ ആന്റണി, മണികണ്ഠൻ ഐ ആർ, സോജൻ കെ ജെ, വി കെ പാർവ്വതി,സോമൻ സി കെ, ശശി കെ കെ, അനൂപ് ദേവസ്സി, അശോകൻ,പോൾ വി ഡി, പൗലോസ് വി എൽ, കൊച്ചുത്രേസ്യ,ലിമ വിൻസെന്റ്,ബാലൻ ചെല്ലാരി, സുനിൽ പുല്ലാട്ട്, തോമസ് എന്നിവർ പങ്കെടുത്തു.
അത്താണി - പാർളിക്കാട് റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാനപാത 22 (കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ്) ൽ അത്താണി കെൽട്രോൺ മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള ബിഎം & ബിസി റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. അത്താണിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ശിലാഫലകം അനാച്ഛാദനം ചെയ്തു. അത്താണി കെൽട്രോൺ മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള 4.25 കിലോമീറ്റർ റോഡ് 5.20 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് റീച്ചുകളിലായി ബി…
പച്ചക്കറി വിത്തുകൾ വിതരണം നടത്തി വേലൂർ :- ജനകീയാസൂത്രണ പദ്ദതി പ്രകാരം വേലൂർ പഞ്ചായത്ത് കൃഷിഭവൻ മുഖാന്തിരം വേനൽക്കാല പച്ചകൃഷിക്കായി വിത്തുകൾ സൗജന്യമായി വിതരണം നടത്തി . വിഷരഹിതമായ പച്ചക്കറി കൃഷി പ്രോത്സാഹിപ്പികക്കുകയാണ് ലക്ഷ്യം എന്ന് വിതരണ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ പറഞ്ഞു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല രാജീവ് ,മെമ്പർമാരായ ഷൈനി ഫ്രാൻസിസ് ,കിഷോർ ബാബു ,പ്രിയ ടീച്ചർ ,രഞ്ജീവ് ,ഗീത ബാലകൃഷ്ണൻ , കൃഷ്ണൻ ,കൃഷി അസിസ്റ്റൻറ്മാരായ ബ…
അൻസാർ വിമൻസ് കോളേജിൽ ഡി-സോൺ കലോത്സവം ഉദ്ഘാടനം നിർവഹിച്ച് ആർ എൽ വി രാമകൃഷ്ണൻ പെരുമ്പിലാവ്: അൻസാർ വിമൻസ് കോളേജിൽ സംഘടിപ്പിച്ച ഡി-സോൺ കലോത്സവത്തിന് പ്രശസ്ത നർത്തകനും കലാസാംസ്കാരിക പ്രവർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. കലയും സംസ്കാരവും സമൂഹത്തെ ഒരുമിപ്പിക്കുന്ന ശക്തമായ മാധ്യമങ്ങളാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യുവതലമുറയുടെ സൃഷ്ടിപരമായ കഴിവുകൾക്ക് കലോത്സവങ്ങൾ മികച്ച വേദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ പരിപാടിയിൽ സ്വാഗതം പറഞ്ഞു. കാല…
അമലയിൽ ചീഫ് നേഴ്സിങ് ഓഫീസർമാരുടെ ദേശീയ സമ്മേളനം. ________ അമല മെഡിക്കൽ കോളേജിൽ നടത്തിയ ചീഫ് നേഴ്സിങ് ഓഫീസർമാരുടെ ദേശീയ സമ്മേളനം നെക്സസ് -26 ന്റെ ഉദ്ഘാടനം അമല ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ സി. എം. ഐ നിർവഹിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി തുടർന്ന് സി. എൻ. ഒ.ആർക്കിടെക്റ്റ് ഓഫ് നേഴ്സിംഗ് കൾചർ എന്ന വിഷയത്തിൽ നടന്ന പാനൽ ഡിസ്കഷനിൽ അമലയിലെ ഡോ. ഡിജോ ഡേവിസ് മോഡറേറ്റർആയിരുന്നു ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ ചീഫ് നേഴ്സിങ് ഓഫീസർമാർ അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ചു അമലയിലെ ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത എം.എസ്.ജെ പരിപാടികൾക്…
യുഡിഎഫ് പ്രതിപക്ഷ നേതാവിന്റെ യാത്ര വിജയിപ്പിക്കാൻ കൈപ്പറമ്പിൽ തീരുമാനം.. കൈപ്പറമ്പ് ., ഐക്യ ജനാധിപത്യം മുന്നണി ചെയർമാൻ പ്രതിപക്ഷ നേതാവ് അഡ്വക്കറ്റ് വി ഡി സതീശൻ നയിക്കുന്ന യാത്ര വിജയിപ്പിക്കാൻ കൈപ്പറമ്പ് മണ്ഡലം യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.... ഫെബ്രുവരി 18ന് വടക്കാഞ്ചേരി ഓട്ടു പാറയിൽ എത്തിച്ചേരുന്ന ജാഥയുടെ വിജയത്തിനായി ബൂത്തു തലങ്ങളിൽ നിന്നും വാഹനങ്ങൾ ക്രമീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ കൈപ്പറമ്പ് മണ്ഡലം യുഡിഎഫ് ചെയർമാൻ കെ.ജി. സതീശൻ അധ്യക്ഷത വഹിച്ചു. യോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു…
പുതുശ്ശേരി അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം നാളെ (തിങ്കൾ) ആഘോഷിക്കും. രാവിലെ മുതൽ വിശേഷാൽ പൂജകൾ,നടക്കൽ പറ എന്നിവയുണ്ടാകും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.ഉച്ചയ്ക്ക് ഒരുമണിക്ക് ദേവസ്വം പൂരം ഉൾപ്പെടെയുള്ള പൂരങ്ങൾ എഴുന്നള്ളിക്കും. കൊമ്പൻ അക്കിക്കാവ് കാർത്തികേയൻ അയ്യംകുളങ്ങര ഭഗവതിയുടെ തിടമ്പേറ്റും.18 പ്രാദേശിക പുരാഘോഷ കമ്മിറ്റികൾ പൂരത്തിൽ പങ്കെടുക്കും. പൂരങ്ങളുടെ ക്ഷേത്രപ്രദക്ഷിണത്തിന് ശേഷം വൈകിട്ട് 5.30ന് കൂട്ടിയെഴുന്നള്ളിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,പുതുപ്പള്ളി കേശവൻ,ചിറക്കൽ ക…
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ജനകീയ ഫുട്ബോൾമേള - 2026 ലോഗോ പ്രകാശനം ചെയ്തു. മുണ്ടൂർ : കൈപ്പറമ്പ് സ്പോർട്സ് പ്രമോഷൻ കൗൺസിൽ & ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫ്ലഡ് ലിറ്റ് ജനകീയഫുട് ബോൾ മേള 2026ന്റെ ലോഗോ പ്രകാശനം കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സി.എം.ലോറൻസ് , നിർവഹിച്ചു.. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മേരി പോൾസൺ വിശിഷ്ടാതിഥ…
വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായ് എത്തിച്ച 720 ഹാൻസ് പാക്കറ്റുകളുമായി രണ്ടു പേർ പിടിയിൽ. വിയ്യൂർ : ആട്ടോർ ഫ്രണ്ട്സ് നഗറിൽ നി്ന്നുമാണ് കോളേജ് സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽപ്പന ചെയ്യുന്നതിനായി കേരള സര്ക്കാര് നിയമം മൂലം നിരോധിച്ച പുകയില ഉൽപ്പന്നങ്ങളായ 720 ഹാൻസ് പാക്കറ്റുകളുമായി ഉത്തർപ്രദേശ് സുൽത്താൻപൂർ സ്വദേശികളായ അജയ് (23) അൻഷുറാവു (23) എന്നിവരെ വിയ്യൂർ പോലീസ് പിടികൂടിയത്. ഫെബ്രുവരി 5 ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിയ്യൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സന്തോഷ് സിവിൽ പോലീസ് ഓഫീസമാരായ ടോമി, മുഹമ്മദ് ഷാഫി, ഭദ്രൻ എന്നിവർ സ്റ്റേഷന് ജീപ…
ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ ഏക്കത്തുക വർദ്ധിപ്പിച്ചു . മുൻ നിര കൊമ്പന്മാരായ നന്ദനും ഇന്ദ്രസെനും എഴുന്നള്ളിപ്പുതുക 1.50 ലക്ഷം രൂപയാക്കി. 1.25 ലക്ഷമാണ് നിലവിലെ നിരക്ക്. ദേവസ്വത്തിലെ 35 ആനകൾക്കും ഏക്കം വർദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. രാജശേഖരൻ, ദാമോദർദാസ്, സിദ്ധാർത്ഥൻ, ശങ്കരനാരായണൻ എന്നീ കൊമ്പൻമാരുടെ ഏക്കം 1.10 ലക്ഷം രൂപയാക്കി. ശ്രീധരൻ, വിഷ്ണു, ബാലകൃഷ്ണൻ, രവികൃഷ്ണൻ, ചെന്താമരാക്ഷൻ, ബലറാം, ഗോപീകൃഷ്ണൻ, ജൂനിയർ വിഷ്ണു, ബാലു എന്നീ ആനകളുടെ ഏക്കത്തുക 80,000 രൂപയിൽനിന്ന് 90,000 രൂപയാക്കി നിശ്ചയിച്ചു...…
തോളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും സെലക്ട് ചെയ്ത വിദ്യാർഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് പറപ്പൂർ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സമേതം വരക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിൻസൺ യു പുത്തൂർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ പ്രശസ്ത ചിത്രകാരനും പൂർവ്വ വിദ്യാർത്ഥിയുമായ മാർട്ടിൻ ഒ സി ക്ലാസ്സ് നയിച്ചു.പിടിഎ പ്രസിഡണ്ട് ജോസ് പി സി അധ്യക്ഷത വഹിച്ച യോഗത്തിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ. സി .ടി ജയിംസ് മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ ഫ്രാൻസിസ്, വാർഡ് മെമ്പർ ഷീന വിൽസൺ, ഹ…
ഗുരുവായൂരിൽ ഉടനീളം ഇന്ന് മുതൽ പണമായി ദാനം ചെയ്യുന്നത് നിരോധിക്കും. യാചകർക്ക് ഭക്ഷണവും വെള്ളവും നൽകും, പക്ഷേ ഒരു രൂപ പോലും പണമായി നൽകില്ല. ചാവക്കാട്, മുതുവട്ടൂർ, മമ്മിയൂർ, ചോവല്ലൂർ പടി, പാവർട്ടി, തമ്പുരാൻ പടി, മല്ലാട്, ആൽത്തറ തുടങ്ങി എന്നിവിടങ്ങളിൽ ഒരു സവിശേഷ പ്രസ്ഥാനം ആരംഭിച്ചു. യാചകൻ (സ്ത്രീ / പുരുഷൻ / വൃദ്ധൻ / വികലാംഗൻ / ചെറിയ കുട്ടി), യാചിക്കുന്നയാൾ ആരായാലും അവർക്ക് ഭക്ഷണവും വെള്ളവും നൽകും, പക്ഷേ പണമായി സഹായം നൽകില്ല. ഇത് അന്താരാഷ്ട്ര / ദേശീയ / സംസ്ഥാന തലത്തിലുള്ള ഭിക്ഷാടന മാഫിയ ഗ്രൂപ്പുകളെ നശിപ്പിക്കും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സം…
കൊമ്പ് കലാകാരൻ മച്ചാട് രാമകൃഷ്ണൻ നായർ നിര്യാതനായി. കുന്നംകുളം: പഞ്ചവാദ്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരൻ കുന്നംകുളം ചൊവ്വന്നൂർ സ്വദേശിയായ മച്ചാട് രാമകൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം ചൊവ്വന്നൂർ കല്ലഴി ക്ഷേത്രത്തിന് അടുത്തുള്ള വസതിയിൽ നടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ചിന്നമ്മുഅമ്മ. മക്കൾ: ലത, ദാസൻ
വേലൂർ: ഫ്ളൈറ്റ് യാത്രയ്ക്കിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരന്റെ മകൻ അഖിലാണ് (35) മരിച്ചത്. ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇൻഡ്യ എക്സ്പ്രസിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ബഹറിനിൽ നിന്ന് പുറപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. മെഡിക്കൽ സഹായത്തിനായി അധികൃതർ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ലാൻഡ് ചെയ്യാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ കണ്ണൂർ വിമാനത്താവളത്തിൽ വിമാനം ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടു…
കേച്ചേരി: എരനെല്ലൂർ പരിശുദ്ധ കൊന്തമാതാവിന്റെ പള്ളിയിലെ തിരുനാൾ നാളെ (7/2/2026) മുതൽ ഒമ്പതുവരെ ആഘോഷിക്കും. നാളെ രാവിലെ 6.30ന് കുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിപ്പ്. രാത്രി 11ന് അമ്പ് എഴുന്നള്ളിപ്പ് സമാപനം. നാളെ തിരുനാൾ ദിനത്തിൽ രാവിലെ ഏഴിന് കുർബാന, ലദീഞ്ഞ്, നൊവേന. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ലിന്റോ കോനിക്കര മുഖ്യകാർമികത്വംവഹിക്കും. ഫാ. മാത്തു തുണ്ടത്തിൽ സന്ദേശംനൽകും. വൈകിട്ട് 4.30ന് കുർബാനയ്ക്കുശേഷം പ്രദക്ഷിണവും തുടർന്ന് രാത്രി ഏഴിന് ഫാൻസി വെടിക്കെട്ടും നടക്കും. തിങ്കളാഴ്ച വൈകിട്ട് 5.30ന് മരിച്ചവർക്…
ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ ലീഡർ കെ.കരുണാകൻ സ്മാരക പുരസ്കാരം മുൻ നിയമസഭസ്പീക്കറും മുതിർന്ന കോൺഗ്രസ്സ് നേതാവും എക്സ് എംഎൽഎയുമായ തേറമ്പിൽ രാമകൃഷ്ണന് നൽകും. 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 13 വെള്ളിയാഴ്ച്ച കാലത്ത് 9 മണിക്ക് ആൽത്തറ ഗ്രീൻലാന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി മുൻ പ്രസിഡണ്ട് കെ മുരളീധരൻ സമർപ്പിക്കും. ഡി സി സി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ഒ.അബ്ദുറഹ്മാൻകുട്ടി, പി.ടി അജയ്മോഹൻ, ഐയുഎംഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് തുടങ്ങി രാഷ്ട്…
ചൂണ്ടൽ - പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി ദൈവാലയത്തൽ തിരുന്നാൾ വർണ്ണാഭമായി . വീഡിയോ 👇 https://youtu.be/pGJoM-R8X4I?si=CjOcI_aPpuDUNKC2 തിരുനാൾ ദിനമായ ഇന്നലെ രാവിലെ 6:30 നും 10 നും വി. കുർബാന ഉണ്ടായിരുന്നു. 10 നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. ഷൈജോ പാറമേൽ മുഖ്യ കർമ്മീകനായി. റവ. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ സന്ദേശം നൽകി, റവ. ഫാ. ആന്റോ ഒല്ലൂക്കാരൻ സഹകാർമ്മികൻ ആയി. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു, വൈകീട്ട് 7 ന് ഗാനമേളയും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ മരിച്ചുപോയവരുടെ അനുസ്മരണ ബലിയോടെ തിരുന്നാളിന് സമാപനം ആകും …
അതിരൂപതതല തിരു ബാല സഖ്യ മത്സരത്തിൽ മിന്നും വിജയവുമായി നിർമൽ ജ്യോതി തൃശൂർ: അതിരൂപതാ തിരുബാലസഖ്യ മത്സരത്തിൽ ഹൈസ്കൂൾ ഓവറോൾ ഫസ്റ്റ് നേടി നിർമ്മൽ ജ്യോതി സ്കൂൾ മികച്ച വിജയം നേടിയെടുത്തു. ഹൈസ്കൂൾ സീനിയർ ആർട്സിൽ ഫസ്റ്റും ജൂനിയർ ആർട്സിൽ തേർഡും നേടി, നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മിന്നും പ്രകടനം കാഴ്ചവച്ചു. കഥ പറച്ചിൽ, പ്രസംഗം, സീനിയർ ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഫാൻസി ഡ്രസ്സിൽ സിയാൻ ലിൻ ഓസ്വിൻ, നാടോടി നൃത്തത്തിൽ നീയാ മരിയ കെ, സീനിയർ ഫാൻസി ഡ്രസ്സിൽ ഹൈൽസൺ ഷാജു എന്നിവർ രണ്ടാം സ്ഥാനവും, ഐഡ മറിയം ജോജോ കഥ പറച്ചിൽ, റോഹിൻ തേജോ ഫാൻസി ഡ്രസ്സിൽ …
അമലയിൽ ഗിഫ്റ്റ് എ ഗ്ലാസ് പദ്ധതിയിലൂടെ കണ്ണടകൾ നൽകി . അമല മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗം ആരംഭിച്ച ഗിഫ്റ്റ് എ ഗ്ലാസ് പദ്ധതിയിലൂടെ കണ്ണടകളുടെ വിതരണോദ്ഘാടനം അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റും മുൻ എം.എൽ. എ. യുമായ അനിൽ അക്കര നിർവഹിച്ചു. ഉപയോഗശൂന്യമായ പഴയ കണ്ണടകളുടെ ഫ്രെയിമുകൾ ശേഖരിച്ച് നന്നാക്കി പുനരുപയോഗത്തിനായി നൽകുന്നതാണ് പദ്ധതി. ഇതിനായി ക്യാമ്പസിൽ പലയിടത്തും പ്രത്യേക കലക്ഷൻ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. അമല ജോയിൻറ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. ഷിബു പുത്തൻപുരക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻറണി മണ്ണുമ്മൽ, നേത്രരോഗ വിഭാഗം മേധാവി ഡോ. ലതിക…
എടക്കളത്തൂർ സെൻ്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് തുടക്കമായി. ഇന്ന് (29/1/26) രാവിലെ ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെക്കൽ, അമ്പ് വെഞ്ചിരിപ്പ് എന്നിവയും രാത്രി 10 ന് അമ്പ് സമാപനവും നടക്കും. തിരുനാൾ ദിനമായ നാളെ(30/1/26) രാവിലെ 6.15 നും 10 നും വൈകിട്ട് 4 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10 മണിക്കുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനക്ക് റവ. ഫാ. ഗ്രിജോ മുരിങ്ങാത്തേരി മുഖ്യകാർമ്മികൻ ആകും, റവ. ഫാ. ജോൺ അയ്യങ്കാനയിൽ സന്ദേശം നൽകും. റവ. ഫാ. പോൾ കള്ളിക്…
മെഡിക്കൽ ക്യാമ്പ് നടത്തി വേലൂർ : - വേലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി .പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ക്യാമ്പ് വൈസ് പ്രസിഡണ്ട് നിധീഷ് ചന്ദ്രൻ അദ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷൈനി ജിബിൻ,ബദുൽ സൈമൺ ,ഷൈനി ഫ്രാൻസിസ് ,ഡോക്ടർ ഉഷ ,എച്.ഐ ,ഫാറൂഖ് ,ഡേവിസ് എന്നിവർ നേതൃത്വം നൽകി.
റിപ്പബ്ലിക് ദിന റാലിയിൽ ചാമ്പ്യന്മാരായി മുണ്ടൂർ നിർമ്മൽ ജ്യോതി തൃശ്ശൂർ: 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സംഘടിപ്പിച്ച റാലിയിൽ സ്കേറ്റിങ് വിഭാഗത്തിൽ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ ചാമ്പ്യന്മാരായി തിളങ്ങി. സ്വരാജ് റൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന റാലിയിൽ സ്കേറ്റിങ്ങിൽ പ്രാവീണ്യമുള്ള നൂറിലേറെ വിദ്യാർത്ഥികളാണ് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സ്കേറ്റിങ് മേഖലയിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളുടെ പ്രദർശനം കാഴ്ചക്കാരെ ആകർഷിച്ചു. വിജയികളായ വിദ്യാർത്ഥികൾക്ക് തൃശൂർ മേയർ ഡോ. നിജി ജസ്റ്…
ഒന്നാം വാർഷികവും കുടുംബ സംഗമവും. പാവറട്ടി: പാവറട്ടി സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ 1975 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡൻറ് ഡോ. സൈനുൽ ഹക്കുമാൻ അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം സ്ഥാപകനും പ്രസിഡന്റുമായ .എൻ.പി. അബുബക്കർ ഉദ്ഘാടനം ചെയ്തു.ഡോ.എൽ വി സ്വർണ്ണം മുഖ്യാതിഥിയായും വയോജന ആര്യോഗ്യ സംരക്ഷണത്തിനെക്കുറിച്ച് പ്രഭാക്ഷണവും നടത്തി. സെക്രട്ടറി കെ.ജെ. ജോസഫ് സ്വാഗതവും, വൈസ് പ്രസിഡൻ്റ് ജയരാജൻ വി.കെ ,1974 എസ് എസ് എൽ സി ബാച്ച് സെക്രട്ടറി സ്റ്റെബി ആൻ്റണി ആശംസയും, ട്രഷറർ പാപ…
വേലൂർ സെന്റ് ഫ്രാൻസിസ് സേവിയർ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കർമ്മല മാതാവിന്റെയും മകരം തിരുനാൾ വർണ്ണാഭമായി. വെള്ളിയാഴ്ച രാവിലെ വി. കുർബാന ,ലദീഞ്ഞ് നൊവേന, എന്നിവയ്ക്ക് ശേഷം രൂപം എഴുന്നള്ളിപ്പ്, യൂണിറ്റുകളിലേക്ക് അമ്പ്, വള കൊടുത്തുവിടുകയും രാത്രി സമാപിക്കുകയും ചെയ്തു. തിരുനാൾ ദിനമായ ശനിയാഴ്ച രാവിലെ 6:30 നും 10 നും ഉച്ചതിരിഞ്ഞ് 4 നും വി. കുർബാന ഉണ്ടായിരിന്നു. 10 ന് ഉള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് നവ വൈദികനായ റവ. ഫാ. ജിറ്റിൻ പുലിക്കോട്ടിൽ ( സി എസ് ടി) കാർമ്മീകാനായി. റവ. ഫാ. ജോൺ വാഴപ്പിള്ളി ( സി എം ഐ) തിര…
കളഞ്ഞു കിട്ടിയ വള ഉടമയ്ക്ക് കൈമാറി മാതൃകയായി പൂങ്കുന്നം റിലീഫ് മെഡിക്കൽസിൻ്റെ ബ്രാഞ്ചിൽ നിന്നും കണ്ടുകിട്ടിയ ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന വള അതിൻ്റെ ഉടമസ്ഥയ്ക്ക് കൈമാറി. സ്റ്റാഫ് ബിജു തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വച്ച് റിലീഫ് ഗ്രൂപ്പ് Managing Director - ഷിഹാബ് പൂവ്വാംപറമ്പിൽ, Executive Director -ഫൈസൽ, HR & Operations - ബിനോജ് എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറുന്നു. 🔻🔻🔻🔻🔻🔻🔻🔻🔻
പാവങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതി പുനരാരംഭിക്കണമെന്ന് അനിൽ അക്കര അടാട്ട് : അടാട്ട് വില്ലേജിലെ പാവങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതി സർക്കാർ പുനരാരംഭിക്കണമെന്ന് അനിൽ അക്കര.മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് ആവശ്യം ഉന്നയിച്ചത്.അമല മെഡിക്കൽ കോളേജ് സർക്കാരിന് നൽകിയ 60 ഏക്കർ ഭൂമിയാണ്. ഇതിൽ 4 ഏക്കർ ഭൂമി അടാട്ട് വില്ലേജിലാണ് ഉൾപ്പെടുന്നത്. ഈ ഭൂമിയിൽ ഏകദേശം 100 വീടുകളുള്ള ഒരു മിനി ടൗൺഷിപ്പ് നിർമിക്കാൻ സാധിക്കുമെന്നും, ഈ പദ്ധതി എത്രയും പെട്ടന്ന് സർക്കാർ പുനരാരംഭിക്കണമെന്നും അനിൽ അക്കര കത്തിൽ ആവശ്യപ്പെടുന്നു
അത്താണിയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇലക്ട്രിക് പോസ്റ്റലിൽ ഇടിക്കുകയായിരുന്നു. തൃശൂർ ചേലക്കരയിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി 7. 45 ഓടെ തൃശൂർ അത്താണിയിൽ വെച്ചാണ് അപകടം നടന്നത്. ജൂബിലി മിഷൻ ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. മുന്നിൽ പോയ ബൈക്ക് യാത്രികർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി കണ്ട് ബൈക്ക് പെട്ടെന്ന് നിർത്തുകയായിരുന്നു. തു…
നീലങ്കാവില് മകരച്ചൊവ്വ ആഘോഷം കേച്ചേരി: നീലങ്കാവ് ഭഗവതി ക്ഷേത്രത്തില് മകരച്ചൊവ്വ ആഘോഷവും പൊങ്കാല സമര്പ്പണവും നടന്നു.ഭഗവതിയുടെ ഉടവാള് എഴുന്നെള്ളിപ്പ്,വിശേഷാല് പൂജകള്, തിരുവാതിരക്കളി എന്നിവ ഉണ്ടായി.
തൃശൂർ കല്ലൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ ആൾമറ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു . കല്ലൂർ മാവിൻചുവട് സ്വദേശി വട്ടപുള്ളി വീട്ടിൽ നാൽപ്പത്തിയേഴ് വയസ്സുള്ള ജയനാണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ വീടിന് സമീപത്തെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആൾമറ തകർന്ന് ജയൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. പുതുക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ജയനെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശ്ശൂർ ഒളരിക്കരയിൽ ഭിന്നശേഷിക്കാർക്കായി രണ്ടാമത് ദർശന ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു ദർശന സർവീസ് സൊസൈറ്റിയും ഒളരിക്കര നവജ്യോതി കോളേജും സംയുക്തമായാണ് 'കലാമികവ് 2026' എന്ന പേരിൽ ഈ കലോത്സവം ഒരുക്കുന്നത്. ഭിന്നശേഷിക്കാരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 21-നാണ് പരിപാടി നടക്കുക. ലളിതഗാനം, നാടൻപാട്ട്, മിമിക്രി, നാടോടിനൃത്തം ഉൾപ്പെടെ പത്തോളം മത്സര ഇനങ്ങളാണ് കലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ച് മുതൽ അമ്പത് വയസ്സ് വരെയുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ഇനങ്ങളിൽ…
പെയിന്റിംഗ് ടിൻ റോഡിൽ വീണതിനെ തുടർന്ന് കറുത്ത റോഡ് വെളുത്തെങ്കിലും രണ്ടുപേർക്ക് പരിക്കു പറ്റാൻ കാരണമായി . ❗കുന്നംകുളം:❗ പെയിന്റ് ഉൽപ്പന്നങ്ങളുമായി പോയിരുന്ന ലോറിയിൽ നിന്നും പെയിൻ്റ് നിറച്ച കാൻ റോഡിലേക്ക് വീണതിനെത്തുടർന്ന് റോഡിൽ ഒലിച്ച പെയിൻറിൽ റോഡ് വെളുത്തെങ്കിലും ബൈക്ക് യാത്രക്കാർ വഴുതിവീണ് രണ്ട് പേർക്ക് പരിക്കേറ്റു. കുന്നംകുളം പട്ടാമ്പി റോഡിൽ റോയൽ ജ്വല്ലറിക്ക് മുൻവശത്ത് വെച്ച് ബുധനാഴ്ച രാവിലെ 6:45 ഓടെ യാണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നാണ് 20 ലിറ്ററിന്റെ പെയിന്റ് ക്യാൻ മറിഞ്ഞുവീണത്. ലോറി ഡ്രൈവർ…
കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ ദിനത്തിൽ രാവിലെ 7 മണി മുതൽ 9 മണി വരെ മകര പൊങ്കാലയും ഉച്ചയ്ക്ക് പ്രസാദ ഊട്ടും നടന്നു. വൈകീട്ട് ഹരിജൻ വേലയും മുതുവന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലം വരവും ദീപാരാധനയും ഉണ്ടായിരുന്നു, തുടർന്ന് 6 മണി മുതൽ 7: 30 വരെ നടക്കൽ പറയും നടന്നു. 25 ന് ആണ് പ്രതിഷ്ഠ മഹോത്സവം .
സഹോദയ കിഡ്സ് ഫെസ്റ്റിൽ ജ്യോതി തെളിയിച്ച് കുഞ്ഞു നക്ഷത്രങ്ങൾ മുണ്ടൂർ: തൃശൂർ സഹോദയ കിഡ്സ് ഫെസ്റ്റ് 2K26-ൽ നിർമൽ ജ്യോതി സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗ്രൂപ്പ് മത്സരങ്ങളിലും നിർമ്മൽ ജ്യോതിയിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെടുത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ വിവിധ വിഭാഗങ്ങളിലെ കലാപരിപാടികളിൽ കുട്ടികൾ മികവ് കാട്ടി. ഹിന്ദി പദ്യം ചൊല്ലൽ മത്സരത്തിൽ ഗൗരികൃഷ്ണ എന്. ‘എ’ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. ഫോക്ക് ഡാൻസ് വിഭാഗത്തിൽ തൻവി സി.വി. ‘എ’ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. സ്റ്റോറി ടെല്ലിങ് വിഭാഗത്തിൽ വ…
അമല നഗർ : അടാട്ട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ നിരക്കിൽ അമല ആശുപത്രിയിൽചികിത്സ ലഭിക്കും മുൻ എം എൽ എ അനിൽ അക്കര. അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയതിന് ശേഷം അമല ഹോസ്പിറ്റൽ ഡയറക്ടർ ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിൻ്റ് ഡയറക്ടർ ഡെൽജോ പുത്തൂർ സിഎംഐ, തുടങ്ങിയ അമല ആശുപത്രിയിലെ അച്ചന്മാരുമായി നടത്തിയ ചർച്ചയിലാണ് ഈ സന്തോഷകരമായ വാഗ്ദാനം അമല അടാട്ട് പഞ്ചായത്തിന് ന ൽകിയത്. അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെ വരുന്ന ബില്ലുകൾക്ക് 35 ശതമാനമാനം കിഴിവ് ലഭിക്കും.ഈ ആനുകൂല…
🌞 ശ്രീദുർഗാവിലാസം സ്കൂൾ, പേരാമംഗ ലം🌞 --------------------------------------------------- സംസ്ഥാന സ്കൂൾ കലോത്സവം - സിദ്ധാർത്ഥിന് പാഠകത്തിൽ A grade കലോത്സവത്തിൽ സംസ്കൃതോത്സവം വിഭാഗത്തിൽ പെട്ട ആൺകുട്ടികളുടെ പാഠക മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് എം നമ്പൂതിരിയ്ക്ക് A grade ലഭിച്ചു... സിദ്ധാർത്ഥ് ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്ന് വേദപഠനം പൂർത്തിയാക്കി, എട്ടാം ക്ലാസിലാണ് ശ്രീ ദുർഗാവിലാസം സ്കൂളിൽ ചേർന്നത്. ക്രിക്കറ്റിലും മിടുക്കനാണ് സിദ്ധാർത്ഥ്.. പേരാമംഗലം ദേശത്ത് മഠത്തിൽ…
മുസ്ലിം ലീഗ് നേതാവും കുന്നംകുളം മുൻ നഗരസഭ വൈസ് ചെയർമാനുമായിരുന്ന ഇ.പി കമറുദ്ദീൻ (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്കഴിഞ്ഞ മൂന്ന് ദിവസമായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്.മൃതദേഹം 11 .30 ന് കുന്നംകുളം തൃശ്ശൂർ റോഡിലുള്ള ശാസ്ത്രിജി നഗറിലുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിക്കുന്നതും 2.30 ന് കുന്നംകുളം ടൗൺഹാൾ റോഡിലുള്ള ടൗൺ സുന്നി ജുമാ മസ്ജിദിൽ പൊതുദർശനത്തിന് വെക്കുന്നതിനും 3.30 ന് കേച്ചേരി വെട്ടുകാട് സുന്നി ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകുന്നതും തുടർന്ന് കബറടക്കം നടത്തുന്ന…
ജനകീയ ഫുട്ബോൾ മേള 2026 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. മുണ്ടൂർ: കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് സ്പോർട്സ് പ്രമോഷൻ കൗൺസിൽ & കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സംയുക്തമായി നടത്തുന്ന 21-ാമത് ജനകീയ ഫുട്ബോൾ മേള 2026 സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സുബ്രമണ്യൻ നിർവ്വഹിച്ചു. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിന്റി ഷിജു വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്…
തിരുന്നാളിന് കൊടി കയറി എടക്കളത്തൂർ : എടക്കളത്തൂർ സെന്റ് മേരീസ് ദൈവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ കൊടി ഉയർത്തി. ജനുവരി 28,29,30, 31 തിയ്യതികളിൽ ആയാണ് തിരുനാൾ. ✅ 28 ന് വൈകുന്നേരം 6.30 ന് വിശുദ്ധ കുർബാനയും, പ്രസുദേന്തി വാഴ്ച്ച, ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം. ✅ 29 ന് രാവിലെ 6.15 ന് വിശുദ്ധ കുർബാനക്ക് ശേഷം രൂപം എഴുന്നള്ളിപ്പ് ' കുടുംബകൂട്ടായ്മകളിലേക്കുള്ള അമ്പ് വെഞ്ചിരിപ്പ്, രാത്രി 10 ന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ എത്ത…
ശ്രീദുർഗാവിലാസം സ്കൂൾ, പേരാമംഗലം 🏆-----------------------------------🏆 സംസ്ഥാന സ്കൂൾ കലോത്സവം - മിമിക്രിയിൽ ഇക്കുറിയും സ്നേഹയ്ക്ക് A grade സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ 4-ാം തവണയും A grade നേടിയിരിക്കുകയാണ് സ്നേഹ കെ. എസ് . എട്ടാം ക്ലാസ് മുതൽ മിമിക്രിയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്ന പ്രതിഭാശാലിയായ സ്നേഹയുടെ ജന്മവാസനയാണ് ഈ നേട്ടത്തിനാധാരം. ഒരു ഗുരുവിന്റെയും പിന്താങ്ങലുകളില്ലാതെ സ്വന്തമായി ആർജിച്ച കഴിവാണ് സ്നേഹയുടെ ത്... +1 വിദ്യാർത്ഥിയായ സ്നേഹ ഇക്കുറി ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിലാണ് പങ്കെടുത്തത്.കൈ…
ആയിരംകാവ് ഭഗവതീക്ഷേത്രത്തിലെ മകര സംക്രമവേല വർണഭമായി പോന്നോർ ആയിരംകാവ് ഭഗവതീക്ഷേത്രത്തിലെ മകര സംക്രമവേല ആഘോഷിച്ചു. രാവിലെ വിശേഷാൽപൂജകൾ നടന്നു. ഉച്ചയ്ക്ക് പൂരം എഴുന്നള്ളിച്ചു. അക്കിക്കാവ് കാർത്തികേയൻ തിടമ്പേറ്റി. കൂട്ടിയെഴുന്നള്ളിപ്പിൽ അഞ്ച് ആനകൾ അണിനിരന്നു. പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻമാരാരും മേളത്തിന് അടാട്ട് കുട്ടനും പ്രാമാണികരായി. വൈകീട്ട് വിവിധ സമുദായങ്ങളുടെ തെയ്യം, കാവടി, നാടൻകലാരൂപങ്ങൾ, ബാൻഡ്സെറ്റ് എന്നിവ ക്ഷേത്രത്തിലെത്തി.