കേച്ചേരി: എരനെല്ലൂർ പരിശുദ്ധ കൊന്തമാതാവിന്‍റെ പള്ളിയിലെ തിരുനാൾ നാളെ (7/2/2026) മുതൽ ഒമ്പതുവരെ ആഘോഷിക്കും. നാളെ രാവിലെ 6.30ന് കുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിപ്പ്. രാത്രി 11ന് അമ്പ് എഴുന്നള്ളിപ്പ് സമാപനം. നാളെ തിരുനാൾ ദിനത്തിൽ രാവിലെ ഏഴിന് കുർബാന, ലദീഞ്ഞ്, നൊവേന. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ലിന്‍റോ കോനിക്കര മുഖ്യകാർമികത്വംവഹിക്കും. ഫാ. മാത്തു തുണ്ടത്തിൽ സന്ദേശംനൽകും. വൈകിട്ട് 4.30ന് കുർബാനയ്ക്കുശേഷം പ്രദക്ഷിണവും തുടർന്ന് രാത്രി ഏഴിന് ഫാൻസി വെടിക്കെട്ടും നടക്കും. തിങ്കളാഴ്ച വൈകിട്ട് 5.30ന് മരിച്ചവർക്കുവേ ണ്ടിയുള്ള കുർബാനയും തിരുക്കർമങ്ങളും രാത്രിഏഴിന് നാടകവും അരങ്ങേറും.
എരനെല്ലൂർ പരിശുദ്ധ കൊന്തമാതാവിന്‍റെ പള്ളി ദീപപ്രഭയിൽ

