യുഡിഎഫ് പ്രതിപക്ഷ നേതാവിന്റെ യാത്ര വിജയിപ്പിക്കാൻ കൈപ്പറമ്പിൽ തീരുമാനം

 യുഡിഎഫ് പ്രതിപക്ഷ  നേതാവിന്റെ യാത്ര  വിജയിപ്പിക്കാൻ കൈപ്പറമ്പിൽ തീരുമാനം..

 

കൈപ്പറമ്പ്., 



   ഐക്യ ജനാധിപത്യം മുന്നണി ചെയർമാൻ പ്രതിപക്ഷ നേതാവ് അഡ്വക്കറ്റ് വി ഡി സതീശൻ നയിക്കുന്ന യാത്ര വിജയിപ്പിക്കാൻ കൈപ്പറമ്പ് മണ്ഡലം യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.... ഫെബ്രുവരി 18ന് വടക്കാഞ്ചേരി ഓട്ടു പാറയിൽ എത്തിച്ചേരുന്ന ജാഥയുടെ  വിജയത്തിനായി ബൂത്തു തലങ്ങളിൽ നിന്നും വാഹനങ്ങൾ ക്രമീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ കൈപ്പറമ്പ് മണ്ഡലം യുഡിഎഫ് ചെയർമാൻ കെ.ജി. സതീശൻ അധ്യക്ഷത വഹിച്ചു. യോഗം കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രമീള സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിന്റി ഷിജു കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോബി ആലപ്പാട്ട്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ. ബി. ദീപക്, കേരള കോൺഗ്രസ് മണ്ഡലം ആക്ടിംഗ്  പ്രസിഡണ്ട്  സുനിൽ കണ്ടിരുത്തി, ഗ്രാമപഞ്ചായത്തംഗം അഡ്വക്കേറ്റ് ജസ്റ്റ് പോൾ, കേരള കോൺഗ്രസ് ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എം.കെ. മോഹനൻ, ജോസഫ് തേക്കാനത്ത്, എന്നിവർ പ്രസംഗിച്ചു.....