ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ ഏക്കത്തുക വർദ്ധിപ്പിച്ചു

 ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ ഏക്കത്തുക വർദ്ധിപ്പിച്ചു


   മുൻ നിര കൊമ്പന്മാരായ നന്ദനും ഇന്ദ്രസെനും എഴുന്നള്ളിപ്പുതുക 1.50 ലക്ഷം രൂപയാക്കി. 1.25 ലക്ഷമാണ് നിലവിലെ നിരക്ക്. ദേവസ്വത്തിലെ 35 ആനകൾക്കും ഏക്കം വർദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. രാജശേഖരൻ, ദാമോദർദാസ്, സിദ്ധാർത്ഥൻ, ശങ്കരനാരായണൻ എന്നീ കൊമ്പൻമാരുടെ ഏക്കം 1.10 ലക്ഷം രൂപയാക്കി. ശ്രീധരൻ, വിഷ്ണു, ബാലകൃഷ്‌ണൻ, രവികൃഷ്ണൻ, ചെന്താമരാക്ഷൻ, ബലറാം, ഗോപീകൃഷ്ണൻ, ജൂനിയർ വിഷ്‌ണു, ബാലു എന്നീ ആനകളുടെ ഏക്കത്തുക 80,000 രൂപയിൽനിന്ന് 90,000 രൂപയാക്കി നിശ്ചയിച്ചു...

🔻🔻🔻🔻🔻🔻🔻🔻🔻🔻