സഹോദയ കിഡ്സ് ഫെസ്റ്റിൽ ജ്യോതി തെളിയിച്ച് കുഞ്ഞു നക്ഷത്രങ്ങൾ

 സഹോദയ കിഡ്സ് ഫെസ്റ്റിൽ ജ്യോതി തെളിയിച്ച് കുഞ്ഞു നക്ഷത്രങ്ങൾ

മുണ്ടൂർ:


  തൃശൂർ സഹോദയ കിഡ്സ് ഫെസ്റ്റ് 2K26-ൽ നിർമൽ ജ്യോതി സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗ്രൂപ്പ് മത്സരങ്ങളിലും നിർമ്മൽ ജ്യോതിയിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെടുത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ വിവിധ വിഭാഗങ്ങളിലെ കലാപരിപാടികളിൽ കുട്ടികൾ മികവ് കാട്ടി.

ഹിന്ദി പദ്യം ചൊല്ലൽ മത്സരത്തിൽ ഗൗരികൃഷ്ണ എന്‍. ‘എ’ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.

ഫോക്ക് ഡാൻസ് വിഭാഗത്തിൽ തൻവി സി.വി. ‘എ’ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.

സ്റ്റോറി ടെല്ലിങ് വിഭാഗത്തിൽ വൈദേഹി മിഥുൻ ‘എ’ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഷോ ആൻഡ് ടെൽ വിഭാഗത്തിൽ വൈധിക സി.എസ്. ‘എ’ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.

ഗ്രൂപ്പ് ഡാൻസ് വിഭാഗത്തിൽ സ്കൂളിന്റെ ടീം ‘എ’ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വിദ്യാർത്ഥികളുടെ അധ്വാനത്തിന്റെയും പരിശീലനത്തിന്റെയും ഫലമായ ഈ നേട്ടം സ്കൂളിൽ വലിയ ആവേശം സൃഷ്ടിച്ചു. കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ നിർണായകമായെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.

വിജയികളെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.

🔻🔻🔻🔻🔻🔻🔻🔻