അതിരൂപതതല തിരു ബാല സഖ്യ മത്സരത്തിൽ മിന്നും വിജയവുമായി നിർമൽ ജ്യോതി.

  അതിരൂപതതല തിരു ബാല സഖ്യ മത്സരത്തിൽ മിന്നും വിജയവുമായി നിർമൽ ജ്യോതി


തൃശൂർ: അതിരൂപതാ തിരുബാലസഖ്യ മത്സരത്തിൽ ഹൈസ്കൂൾ ഓവറോൾ ഫസ്റ്റ് നേടി നിർമ്മൽ ജ്യോതി സ്കൂൾ മികച്ച വിജയം നേടിയെടുത്തു. ഹൈസ്കൂൾ സീനിയർ ആർട്സിൽ ഫസ്റ്റും ജൂനിയർ ആർട്സിൽ തേർഡും നേടി, നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മിന്നും പ്രകടനം കാഴ്ചവച്ചു.

കഥ പറച്ചിൽ, പ്രസംഗം, സീനിയർ ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഫാൻസി ഡ്രസ്സിൽ സിയാൻ ലിൻ ഓസ്വിൻ, നാടോടി നൃത്തത്തിൽ നീയാ മരിയ കെ, സീനിയർ ഫാൻസി ഡ്രസ്സിൽ ഹൈൽസൺ ഷാജു എന്നിവർ രണ്ടാം സ്ഥാനവും, ഐഡ മറിയം ജോജോ കഥ പറച്ചിൽ, റോഹിൻ തേജോ ഫാൻസി ഡ്രസ്സിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയത്തിനുള്ള സമ്മാനങ്ങൾ മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്ന് പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ചും വിദ്യാർത്ഥികളും ഏറ്റുവാങ്ങി.