പാവങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതി പുനരാരംഭിക്കണമെന്ന് അനിൽ അക്കര
അടാട്ട് : അടാട്ട് വില്ലേജിലെ പാവങ്ങൾക്ക് ഭൂമി നൽകുന്ന പദ്ധതി സർക്കാർ പുനരാരംഭിക്കണമെന്ന് അനിൽ അക്കര.മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് ആവശ്യം ഉന്നയിച്ചത്.അമല മെഡിക്കൽ കോളേജ് സർക്കാരിന് നൽകിയ
60 ഏക്കർ ഭൂമിയാണ്.
ഇതിൽ 4 ഏക്കർ ഭൂമി അടാട്ട് വില്ലേജിലാണ് ഉൾപ്പെടുന്നത്. ഈ ഭൂമിയിൽ ഏകദേശം
100 വീടുകളുള്ള ഒരു മിനി ടൗൺഷിപ്പ് നിർമിക്കാൻ സാധിക്കുമെന്നും, ഈ പദ്ധതി എത്രയും പെട്ടന്ന് സർക്കാർ പുനരാരംഭിക്കണമെന്നും അനിൽ അക്കര കത്തിൽ ആവശ്യപ്പെടുന്നു
