കൊമ്പ് കലാകാരൻ മച്ചാട് രാമകൃഷ്ണൻ നായർ നിര്യാതനായി

 കൊമ്പ് കലാകാരൻ മച്ചാട് രാമകൃഷ്ണൻ നായർ നിര്യാതനായി.

കുന്നംകുളം: പഞ്ചവാദ്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരൻ കുന്നംകുളം ചൊവ്വന്നൂർ സ്വദേശിയായ മച്ചാട് രാമകൃഷ്ണൻ നായർ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം ചൊവ്വന്നൂർ കല്ലഴി ക്ഷേത്രത്തിന് അടുത്തുള്ള വസതിയിൽ നടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ചിന്നമ്മുഅമ്മ. മക്കൾ: ലത, ദാസൻ