എടക്കളത്തൂർ സെൻ്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് തുടക്കമായി.

 എടക്കളത്തൂർ സെൻ്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാളിന് തുടക്കമായി.


  



ഇന്ന് (29/1/26) രാവിലെ ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവെക്കൽ, അമ്പ് വെഞ്ചിരിപ്പ് എന്നിവയും രാത്രി 10 ന് അമ്പ്  സമാപനവും നടക്കും. തിരുനാൾ ദിനമായ നാളെ(30/1/26)

രാവിലെ 6.15 നും 10 നും വൈകിട്ട്  4 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

 10 മണിക്കുള്ള ആഘോഷമായ 

തിരുനാൾ പാട്ടുകുർബ്ബാനക്ക്

 റവ. ഫാ. ഗ്രിജോ മുരിങ്ങാത്തേരി മുഖ്യകാർമ്മികൻ ആകും, റവ. ഫാ. ജോൺ അയ്യങ്കാനയിൽ സന്ദേശം നൽകും.  റവ. ഫാ. പോൾ കള്ളിക്കാടൻ സഹകാർമ്മികൻ ആകും. ഉച്ചതിരിഞ്ഞ് 4 ന് ഉള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ഫ്യൂഷൻ നൈറ്റും ഉണ്ടായിരിക്കും. 31ന് രാവിലെ മരിച്ചുപോയവർക്കുള്ള അനുസ്മരണ ബലിയോട് കൂടി തിരുനാളിന് സമാപനം ആകും. ഇടവക വികാരി റവ. ഫാ. റാഫേൽ പുല്ലോക്കാരൻ, ജനറൽ കൺവീനർ ജോൺസൺ എലവത്തിങ്കൽ, കൈകാരന്മാരായ ഡേവിഡ് വാഴപ്പിള്ളി, ബിജോയ് കെ എഫ്, സിജു മുളയ്ക്കൽ, മറ്റു കൺവീനർമാരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകും