ഒന്നാം വാർഷികവും കുടുംബ സംഗമവും.

 ഒന്നാം വാർഷികവും കുടുംബ സംഗമവും.


    പാവറട്ടി:

    പാവറട്ടി സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ

1975 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒന്നാം വാർഷികവും കുടുംബ സംഗമവും  സംഘടിപ്പിച്ചു.  പ്രസിഡൻറ്  ഡോ. സൈനുൽ ഹക്കുമാൻ അദ്ധ്യക്ഷത വഹിച്ചു. സാന്ത്വനം സ്ഥാപകനും പ്രസിഡന്റുമായ .എൻ.പി. അബുബക്കർ ഉദ്ഘാടനം   ചെയ്തു.ഡോ.എൽ  വി  സ്വർണ്ണം മുഖ്യാതിഥിയായും വയോജന ആര്യോഗ്യ സംരക്ഷണത്തിനെക്കുറിച്ച് പ്രഭാക്ഷണവും നടത്തി.

സെക്രട്ടറി കെ.ജെ. ജോസഫ് സ്വാഗതവും, വൈസ് പ്രസിഡൻ്റ്

ജയരാജൻ വി.കെ ,1974  എസ് എസ് എൽ സി ബാച്ച് സെക്രട്ടറി സ്റ്റെബി ആൻ്റണി ആശംസയും, ട്രഷറർ പാപ്പച്ചൻ  

നന്ദിയും അറിയിച്ചു. അംഗങ്ങളുടെ മക്കളുടെ കലാപരിപാടികളും അരങ്ങേറി.