തൃശൂർ കല്ലൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ ആൾമറ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു.
കല്ലൂർ മാവിൻചുവട് സ്വദേശി വട്ടപുള്ളി വീട്ടിൽ നാൽപ്പത്തിയേഴ് വയസ്സുള്ള ജയനാണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ വീടിന് സമീപത്തെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആൾമറ തകർന്ന് ജയൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. പുതുക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ജയനെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
