റിപ്പബ്ലിക് ദിന റാലിയിൽ ചാമ്പ്യന്മാരായി മുണ്ടൂർ നിർമ്മൽ ജ്യോതി
തൃശ്ശൂർ:
77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സംഘടിപ്പിച്ച റാലിയിൽ സ്കേറ്റിങ് വിഭാഗത്തിൽ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ ചാമ്പ്യന്മാരായി തിളങ്ങി.
സ്വരാജ് റൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന റാലിയിൽ സ്കേറ്റിങ്ങിൽ പ്രാവീണ്യമുള്ള നൂറിലേറെ വിദ്യാർത്ഥികളാണ് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സ്കേറ്റിങ് മേഖലയിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളുടെ പ്രദർശനം കാഴ്ചക്കാരെ ആകർഷിച്ചു.
വിജയികളായ വിദ്യാർത്ഥികൾക്ക് തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ ചാമ്പ്യൻ കിരീടം സമ്മാനിച്ചു. കായിക രംഗത്ത് നിർമ്മൽ ജ്യോതി സ്കൂളിന്റെ മികവ് ഒരിക്കൽക്കൂടി തെളിയിക്കുന്ന വിജയമാണിത്.
