ലീഡർ കെ.കരുണാകരൻ സ്‌മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ ലീഡർ കെ.കരുണാകൻ സ്‌മാരക പുരസ്കാരം മുൻ നിയമസഭസ്പീക്കറും മുതിർന്ന കോൺഗ്രസ്സ് നേതാവും എക്സ് എംഎൽഎയുമായ തേറമ്പിൽ രാമകൃഷ്‌ണന് നൽകും.
25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 13 വെള്ളിയാഴ്ച്ച കാലത്ത് 9 മണിക്ക് ആൽത്തറ ഗ്രീൻലാന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി മുൻ പ്രസിഡണ്ട് കെ മുരളീധരൻ സമർപ്പിക്കും. ഡി സി സി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ഒ.അബ്‌ദുറഹ്‌മാൻകുട്ടി, പി.ടി അജയ്മോഹൻ, ഐയുഎംഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
🔻🔻🔻🔻🔻🔻🔻🔻
