ഫ്‌ളൈറ്റ് യാത്രയ്ക്കിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

 വേലൂർ: ഫ്‌ളൈറ്റ് യാത്രയ്ക്കിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. 

 


    വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരന്റെ മകൻ അഖിലാണ് (35) മരിച്ചത്. ബഹ്‌റിനിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇൻഡ്യ എക്‌സ്‌പ്രസിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്.

ബഹറിനിൽ നിന്ന് പുറപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. മെഡിക്കൽ സഹായത്തിനായി അധികൃതർ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ലാൻഡ് ചെയ്യാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ കണ്ണൂർ വിമാനത്താവളത്തിൽ വിമാനം ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. അമ്മ: ജയശ്രീ. ഭാര്യ : ദീപ. മകൾ: അഹാന.