അൻസാർ വിമൻസ് കോളേജിൽ ഡി-സോൺ കലോത്സവം ഉദ്ഘാടനം നിർവഹിച്ച് ആർ എൽ വി രാമകൃഷ്ണൻ
പെരുമ്പിലാവ്:
അൻസാർ വിമൻസ് കോളേജിൽ സംഘടിപ്പിച്ച ഡി-സോൺ കലോത്സവത്തിന് പ്രശസ്ത നർത്തകനും കലാസാംസ്‌കാരിക പ്രവർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.
കലയും സംസ്കാരവും സമൂഹത്തെ ഒരുമിപ്പിക്കുന്ന ശക്തമായ മാധ്യമങ്ങളാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യുവതലമുറയുടെ സൃഷ്ടിപരമായ കഴിവുകൾക്ക് കലോത്സവങ്ങൾ മികച്ച വേദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ പരിപാടിയിൽ സ്വാഗതം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ഷിഫാന പി കെ. പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തി.
കാലിക്കറ്റ് സർവകലാശാല സിന്ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ്, മധു രാമനാട്ടുകര, സെനറ്റ് അംഗം ഡോ. വി എം ചാക്കോ, ഓർഗനൈസിംഗ് കമ്മിറ്റി രക്ഷാധികാരി സലാം മാസ്റ്റർ, ട്രഷറർ ഉസ്മാൻ കല്ലാട്ടയിൽ, അൻസാർ വിമൻസ് കോളേജ് പ്രിൻസിപ്പാൾ ഫരിത ജെ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആരിഫ് ടി എ, കൺവീനർ ഷറഫു പിലാക്കൽ, ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ആദിൽ കെ കെ ബി, ,കോർഡിനേറ്റർ ഷഫീക് ടി കെ, വൈസ് ചെയർമാൻ ഗണേഷ് അറ്റൂർ, സ്വാന്തനം പാലിയേറ്റീവ് സെക്രട്ടറി എം എ കമറുദ്ദീൻ, കോളേജ് യൂണിയൻ ചെയർപേഴ്സൺ ഷൗക്കിയ, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് സൽമാൻ കാപ്പിൽ, മുഹമ്മദ് ഫർഹാൻ എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറി അനുഷ റോബി പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.

