തിരുന്നാളിന് കൊടി കയറി

 തിരുന്നാളിന് കൊടി കയറി

എടക്കളത്തൂർ : എടക്കളത്തൂർ സെന്റ് മേരീസ്‌ ദൈവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ കൊടി ഉയർത്തി. ജനുവരി 28,29,30, 31 തിയ്യതികളിൽ ആയാണ് തിരുനാൾ. 



✅  28 ന് വൈകുന്നേരം 6.30 ന് വിശുദ്ധ കുർബാനയും, പ്രസുദേന്തി വാഴ്ച്ച, ദീപാലങ്കാരം  സ്വിച്ച് ഓൺ കർമ്മം. 

 ✅  29 ന്  രാവിലെ 6.15 ന് വിശുദ്ധ കുർബാനക്ക് ശേഷം രൂപം എഴുന്നള്ളിപ്പ്  ' കുടുംബകൂട്ടായ്മകളിലേക്കുള്ള അമ്പ് വെഞ്ചിരിപ്പ്, 

  രാത്രി 10 ന്  അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ എത്തുന്നു. 

 തിരുനാൾ ദിനം

 ✅  30 ന് രാവിലെ 6.15, നും 10നും, വൈകുന്നേരം 4നും ദിവ്യബലി, 

 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ഫാ.  ഗ്രിജോ മുരിങ്ങാത്തേരി മുഖ്യ കർമികത്വം വഹിക്കും, ഫാ. ജോൺ അയ്യങ്കാനയിൽ വചന സന്ദേശം നൽകും, ഫാ. പോൾ കള്ളിക്കാടൻ സഹ കർമികനാകും.

  ഉച്ചതിരിഞ്ഞ് 4ന് ദിവ്യബലിക്കു ഫാ. നിർമ്മൽ അക്കരപട്ട്യേക്കൽ കാർമ്മികൻ ആകും. 

  തുടർന്ന്  തിരുനാൾ പ്രദക്ഷിണം. രാത്രി 7 ന് ഫ്യൂഷൻ നൈറ്റ്‌,

 ✅ 31 ന് രാവിലെ 6.15 ന് ഇടവകയിലെ മരിച്ചുപോയവർക്ക്‌ വേണ്ടിയുള്ള അനുസ്മരണ ദിവ്യബലി. 

  വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ, കൈക്കാരന്മാരായ ഡേവിഡ് വാഴപ്പിള്ളി, ബിജോയ്‌ കെ എഫ്, സിജു മുളക്കൽ,  ജനറൽ കൺവീനർ ജോൺസൻ എലുവത്തിങ്കൽ, മറ്റു കമ്മിറ്റി കൺവീനർമാർ, യൂണിറ്റ്  ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.

🔻🔻🔻🔻🔻🔻🔻🔻