മകരം തിരുനാൾ വർണ്ണാഭമായി.

 


   വേലൂർ സെന്റ് ഫ്രാൻസിസ് സേവിയർ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കർമ്മല മാതാവിന്റെയും മകരം തിരുനാൾ വർണ്ണാഭമായി.

 വെള്ളിയാഴ്ച രാവിലെ വി. കുർബാന ,ലദീഞ്ഞ് നൊവേന, എന്നിവയ്ക്ക് ശേഷം രൂപം എഴുന്നള്ളിപ്പ്, യൂണിറ്റുകളിലേക്ക് അമ്പ്, വള കൊടുത്തുവിടുകയും രാത്രി സമാപിക്കുകയും ചെയ്തു.

    

  തിരുനാൾ ദിനമായ ശനിയാഴ്ച രാവിലെ 6:30 നും 10 നും ഉച്ചതിരിഞ്ഞ് 4 നും വി. കുർബാന ഉണ്ടായിരിന്നു. 10 ന് ഉള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് നവ വൈദികനായ റവ. ഫാ. ജിറ്റിൻ പുലിക്കോട്ടിൽ ( സി എസ് ടി) കാർമ്മീകാനായി. റവ. ഫാ. ജോൺ വാഴപ്പിള്ളി ( സി എം ഐ) തിരുനാൾ സന്ദേശം നൽകി. റവ. ഫാ. ഡോമിനിക് മാടത്തിനായിൽ (എസ് ജെ) സഹകാർമ്മീകനായി.

4 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ബാൻഡ് വാദ്യവും ഉണ്ടായിരുന്നു.നാളെ ( ഞായറാഴ്ച ) വൈകിട്ട് നാടകവും തിങ്കളാഴ്ച ഇടവകയിലെ മരിച്ചുപോയവർക്ക് വേണ്ടിയുള്ള അനുസ്മരണ ബലിയും പൊതു ഒപ്പീസും ഉണ്ടായിരിക്കും. വൈകിട്ട് 5 :30ന് ഇടവക ദിനവും ആഘോഷിക്കും. ഫൊറോന വികാരി റാഫേൽ താണിശ്ശേരി, തിരുനാൾ ജനറൽ കൺവീനർ മറഡോണ പീറ്റർ,കൈക്കാരൻമാരായ ഡേവിസ് ചിറ്റിലപ്പള്ളി, ഓ പി കുര്യാക്കോസ്, ജോജോ പനയ്ക്കൽ, ജോസഫ് ഓ ക്കേ, പബ്ലിസിറ്റി കൺവീനർ ബിജു പി ജെ , മറ്റു കൺവീനർമാരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.

*നാട്ടുവാർത്ത News*