പെയിന്റിംഗ് ടിൻ റോഡിൽ വീണതിനെ തുടർന്ന് കറുത്ത റോഡ് വെളുത്തെങ്കിലും രണ്ടുപേർക്ക് പരിക്കു പറ്റാൻ കാരണമായി.

 പെയിന്റിംഗ് ടിൻ റോഡിൽ വീണതിനെ തുടർന്ന്   കറുത്ത റോഡ് വെളുത്തെങ്കിലും രണ്ടുപേർക്ക് പരിക്കു പറ്റാൻ കാരണമായി.


   ❗കുന്നംകുളം:❗

    പെയിന്റ് ഉൽപ്പന്നങ്ങളുമായി പോയിരുന്ന ലോറിയിൽ നിന്നും പെയിൻ്റ് നിറച്ച  കാൻ റോഡിലേക്ക് വീണതിനെത്തുടർന്ന് റോഡിൽ ഒലിച്ച പെയിൻറിൽ റോഡ് വെളുത്തെങ്കിലും ബൈക്ക് യാത്രക്കാർ വഴുതിവീണ് രണ്ട് പേർക്ക് പരിക്കേറ്റു. കുന്നംകുളം പട്ടാമ്പി റോഡിൽ റോയൽ ജ്വല്ലറിക്ക്  മുൻവശത്ത് വെച്ച് ബുധനാഴ്ച രാവിലെ 6:45 ഓടെ യാണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നാണ് 20 ലിറ്ററിന്റെ  പെയിന്റ് ക്യാൻ മറിഞ്ഞുവീണത്. ലോറി ഡ്രൈവർ ഇതറിയാതെ  പോവുകയും ചെയ്തു. അതെ തുടർന്ന്  പെയിൻറ് റോഡിൽ ഒഴുകുകയായിരുന്നു. ഇതിൽ കയറിയാണ് രണ്ട് ബൈക്ക് യാത്രക്കാർ തെന്നി വീണത് - ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെയിന്റ് കഴുകി കളയാൻ  ഫയർഫോഴ്സും സ്ഥലത്തെത്തും മുൻപ് വലിയ വാഹനങ്ങൾ പോയി റോഡിൽ പെയിന്റ് പരക്കുകയും പെയിന്റ് ഉണങ്ങി   അപകടസ്ഥിതി ഒഴിവാവുകയും ചെയ്തു. അതോടെ കറുത്ത റോഡ് വെളുത്തു.