പുതുശ്ശേരി അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം നാളെ (തിങ്കൾ) ആഘോഷിക്കും.
രാവിലെ മുതൽ വിശേഷാൽ പൂജകൾ,നടക്കൽ പറ എന്നിവയുണ്ടാകും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.ഉച്ചയ്ക്ക് ഒരുമണിക്ക് ദേവസ്വം പൂരം ഉൾപ്പെടെയുള്ള പൂരങ്ങൾ എഴുന്നള്ളിക്കും. കൊമ്പൻ അക്കിക്കാവ് കാർത്തികേയൻ അയ്യംകുളങ്ങര ഭഗവതിയുടെ തിടമ്പേറ്റും.18 പ്രാദേശിക പുരാഘോഷ കമ്മിറ്റികൾ പൂരത്തിൽ പങ്കെടുക്കും. പൂരങ്ങളുടെ ക്ഷേത്രപ്രദക്ഷിണത്തിന് ശേഷം വൈകിട്ട് 5.30ന് കൂട്ടിയെഴുന്നള്ളിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,പുതുപ്പള്ളി കേശവൻ,ചിറക്കൽ കാളിദാസൻ,ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ, ആമ്പാടി ബാലൻ,ചെർപ്പുളശ്ശേരി രാജശേഖരൻ ഉൾപ്പെടെ 35 ആനകൾ കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കും. ഇതോടൊപ്പം നടക്കുന്ന പാണ്ടിമേളത്തിന് കുമ്പളങ്ങാട് രാമചന്ദ്രൻ നേതൃത്വം വഹിക്കും.ഇതിനുശേഷം പാരമ്പര്യ വേലകളും തെയ്യം ഘോഷങ്ങളും ക്ഷേത്രാങ്കണത്തിലെത്തും.നാളെ രാത്രി 7.30ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേളയും തുടർന്ന് രാത്രി 10 ന് വൈക്കം ചന്ദ്രൻ,ചെർപ്പുളശ്ശേരി ശിവൻ,പാഞ്ഞാൾ വേലുക്കുട്ടി ,മച്ചാട് ഉണ്ണി നായർ,തൃശ്ശൂർ രാധാകൃഷ്ണൻ എന്നിവരുടെ പ്രമാണിത്വത്തിൽ ക്ഷേത്രത്തിൽ മേജർ സെറ്റ് പഞ്ചവാദ്യവും ഉണ്ടാകും. പതിവുപോലെ രാത്രിപൂരവും ഉണ്ടായിരിക്കും...
