ആയിരംകാവ് ഭഗവതീക്ഷേത്രത്തിലെ മകര സംക്രമവേല വർണഭമായി
പോന്നോർ ആയിരംകാവ് ഭഗവതീക്ഷേത്രത്തിലെ മകര സംക്രമവേല ആഘോഷിച്ചു. രാവിലെ വിശേഷാൽപൂജകൾ നടന്നു. ഉച്ചയ്ക്ക് പൂരം എഴുന്നള്ളിച്ചു. അക്കിക്കാവ് കാർത്തികേയൻ തിടമ്പേറ്റി. കൂട്ടിയെഴുന്നള്ളിപ്പിൽ അഞ്ച് ആനകൾ അണിനിരന്നു. പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻമാരാരും മേളത്തിന് അടാട്ട് കുട്ടനും പ്രാമാണികരായി. വൈകീട്ട് വിവിധ സമുദായങ്ങളുടെ തെയ്യം, കാവടി, നാടൻകലാരൂപങ്ങൾ, ബാൻഡ്‌സെറ്റ് എന്നിവ ക്ഷേത്രത്തിലെത്തി.

