കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ജനകീയ ഫുട്ബോൾമേള - 2026 ലോഗോ പ്രകാശനം ചെയ്തു.

 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്  ജനകീയ ഫുട്ബോൾമേള - 2026 ലോഗോ പ്രകാശനം ചെയ്തു.

    മുണ്ടൂർ :    കൈപ്പറമ്പ്   സ്പോർട്സ് പ്രമോഷൻ കൗൺസിൽ & ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫ്ലഡ് ലിറ്റ് ജനകീയഫുട് ബോൾ മേള 2026ന്റെ ലോഗോ പ്രകാശനം  കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സി.എം.ലോറൻസ് , നിർവഹിച്ചു.. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മേരി പോൾസൺ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ടൂർണ്ണമെന്റ് കമ്മിറ്റി കോർഡിനേറ്റർ കെ.പി.രാജൻ, അസിസ്റ്റന്റ് കോർഡിനേറ്റർ സുരേഷ് ബാബു, കൈപ്പറമ്പ് പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലിജോ മാസ്റ്റർ, പോൾ ഡേവിഡ്, ലിയോൺ, ഓഫീസ് സെക്രട്ടറി എ.കെ. സണ്ണി, സെയിൻ പനക്കൽ ,ക്ലബ്ബ് സെകട്ടറി സി.ജെ. ഗിൽസൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ ജോൺസൻ ജോർജ്ജ് സ്വാഗതവും, ടൂർണ്ണമെന്റ് കമ്മിറ്റി ട്രഷറർ ഡേവിഡ് ആന്റോ നന്ദിയും രേഖപ്പെടുത്തി.