പറപ്പൂർ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സമേതം വരക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു.

 തോളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും സെലക്ട് ചെയ്ത വിദ്യാർഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് പറപ്പൂർ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സമേതം വരക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു.



 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിൻസൺ യു പുത്തൂർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ പ്രശസ്ത ചിത്രകാരനും പൂർവ്വ വിദ്യാർത്ഥിയുമായ മാർട്ടിൻ ഒ സി ക്ലാസ്സ് നയിച്ചു.പിടിഎ പ്രസിഡണ്ട് ജോസ് പി സി അധ്യക്ഷത വഹിച്ച യോഗത്തിൽ  പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ. സി .ടി ജയിംസ് മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ ഫ്രാൻസിസ്, വാർഡ് മെമ്പർ ഷീന വിൽസൺ, ഹെഡ്മാസ്റ്റർ ജോളി എ വി , കോഡിനേറ്റർ ഷിൻസി ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അഞ്ച് ആറ് ഏഴ് തിയതികളിലായി നടന്ന ക്യാമ്പിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു..

🔻🔻🔻🔻🔻🔻🔻🔻🔻